ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ കേ​സി​ൽ പ്ര​തി​പി​ടി​യി​ൽ
Wednesday, June 3, 2020 11:06 PM IST
നേ​മം: ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ കേ​സി​ൽ പ്ര​തി​പി​ടി​യി​ൽ. വെ​ള്ളാ​യ​ണി ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു വീട്ടുവളപ്പിൽ ര​ണ്ട് മീ​റ്റ​റോ​ളം ഉ​യ​ര​മു​ള്ള മൂ​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ നെ​ടും​പ​ഴി​ഞ്ഞി വീ​ട്ടി​ൽ സു​മേ​ഷ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ വൈ.​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി കേ​സെ​ടു​ത്തു.
തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ. സു​നി​ൽ കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ജി.​ആ​ർ) ആ​ർ. പ്ര​കാ​ശ്, സി​ഇ​ഒ​മാ​രാ​യ രാ​ജേ​ഷ്, കൃ​ഷ്ണ​പ്ര​സാ​ദ്, സു​രേ​ഷ് ബാ​ബു,ശ​ര​ത് എ​ന്നി​വ​ർ റെ​യ്‌​ഡി​ൽ പ​ങ്കെ​ടു​ത്തു.