വട്ടിയൂർക്കാവ് ജം​ഗ്ഷ​ന്‍ വി​ക​സ​നം; സം​യു​ക്ത പ​രി​ശോ​ധ​ന തു​ട​ങ്ങി
Thursday, June 4, 2020 11:22 PM IST
പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​ഡ് വീ​തി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി പി​ഡ​ബ്ള്യു​ഡി റോ​ഡ്‌​സ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ അ​ലൈ​ന്‍​മെ​ന്‍റ് പി​ഡ​ബ്ള്യു​ഡി-​കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. എം​എ​ല്‍​എ വി.​കെ പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ ആ​രം​ഭി​ച്ച​ത്. ശാ​സ്ത​മം​ഗ​ലം മു​ത​ല്‍ മ​ണ്ണ​റ​ക്കോ​ണം വ​രെ​യു​ള്ള ഭാ​ഗ​ത്തെ അ​തി​ര്‍​ത്തി​ക്ക​ല്ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി ഇ​തി​ന​കം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ത്തി​ന്‍റെ സം​യു​ക്ത പ​രി​ശോ​ധ​ന​യാ​ണ് തു​ട​ങ്ങി​യ​ത്.
മൂ​ന്ന് ഭാ​ഗ​മാ​യാ​ണ് റോ​ഡു​ക​ളു​ടെ അ​ലൈ​ന്‍​മെ​ന്‍റ് ക​ണ്ടെ​ത്തു​ന്ന​ത്. മ​ണ്ണ​റ​ക്കോ​ണം മു​ത​ല്‍ വ​ഴ​യി​ല വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക്ക​ല്ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പി​ഡ​ബ്ള്യു​ഡി അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ഹ​രി​കു​മാ​ര്‍, അ​സി. എ​ൻ​ജി​നി​യ​ര്‍ ജി​ജോ, കി​ഫ്ബി ലാ​ൻ​ഡ് അ​ക്വ​സി​ഷ​ന്‍ സ്‌​പെ​ഷ​ല്‍ താ​ഹ​സി​ല്‍​ദാ​ര്‍ ഷീ​ജ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ശ​ര​ത്ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു

പേ​രൂ​ര്‍​ക്ക​ട: സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു കോ​ടി വൃ​ക്ഷ​തൈ​ക​ള്‍ വ​ച്ചു പി​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ല്‍ എം​എ​ല്‍​എ വി.​കെ.​പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 10000-ഓ​ളം വൃ​ക്ഷ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. നാ​ള​ത്തെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ വി​വി​ധ​യി​നം ഫ​ല​വൃ​ക്ഷ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ ത​ന​ത് വൃ​ക്ഷ​തൈ​ക​ളും വി​ത​ര​ണം ചെ​യ്ത​ത്. ശാ​സ്ത​മം​ഗ​ലം ഗ​വ.​എ​ല്‍​പി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​നി​ത കു​മാ​രി​ക്ക് വൃ​ക്ഷ​തൈ ന​ല്‍​കി​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.
ഓ​ണ്‍​ലൈ​നി​ലൂ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത യു​വ​ജ​ന സം​ഘ​ട​ന​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, ക്ല​ബ്ബു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ് തൈ​ക​ള്‍ ന​ല്‍​കി​യ​ത്.