മ​ഴ​ക്കെ​ടു​തി​യി​ല്‍ ആദിവാസികൾ മാറി​ത്താ​മ​സി​ച്ച​ സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളംക​യ​റി
Thursday, June 4, 2020 11:22 PM IST
വി​തു​ര : ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് വീ​ടു​ക​ളി​ല്‍ നി​ന്നും മാ​റ്റി പാ​ർ​പ്പി​ച്ച അ​ഞ്ച് ആ​ദി​വാ​സി​ക​ള്‍​ക്ക് ഇ​പ്പോ​ഴും ദു​രി​തം തു​ട​രു​ന്നു. ഇ​ന്ന​ലെ പെ​യ്ത മ​ഴ​യി​ല്‍ ഇ​വ​രെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ച സ്ഥ​ല​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. മ​ഴ ശ​ക്ത​മാ​വു​ക​യാ​ണെ​ങ്കി​ല്‍ വീ​ണ്ടും കൂ​ടു​ത​ല്‍ കു​ട​ബ​ങ്ങ​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ക്കേ​ണ്ടി​വ​രും.

മ​ല​ട​യി സ്വ​ദേ​ശി​ക​ളാ​യ ശാ​ലി​നി, സ്വ​ര്‍​ണ​മ്മ, ഗൗ​രി, കു​ട്ട​പ്പ​ന്‍​കാ​ണി എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളേ​യാ​ണ് ചെ​രു​പ്പാ​ണി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ മാ​റ്റി പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത​മ​ഴ​യി​ല്‍ ഇ​വി​ടെ​യും വെ​ള്ളം ക​യ​റി. ഇ​വ​ര്‍​ക്ക് ആ​ഹാ​രം​പാ​ച​കം ചെ​യ്യാ​ന്‍ പോ​ലു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ല.

ചീ​റ്റി​പ്പാ​റ​യും പ​രി​സ​ര​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ള്‍​ക്കാ​ണ് ഈ ​ഗ​തി​കേ​ട്. 2016-ല്‍ ​ചി​റ്റീ​പ്പാ​റ​യോ​ട് ചേ​ര്‍​ന്നു​ള്ള ക​ഴു​ത്ത​ന്‍​പാ​റ​യി​ല്‍ നി​ന്നും ഒ​രു ഭാ​ഗം ഇ​ള​കി​വീ​ണു കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ക​യും പാ​റ​യു​ടെ കീ​ഴ്ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന 40-ല്‍ ​പ​രം​കു​ടും​ബ​ങ്ങ​ള്‍​ക്ക് മ​ല​യി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യാ​യി തീ​രു​ക​യും ഈ ​കു​ടും​ബ​ങ്ങ​ളെ ഒ​രു മാ​സ​ത്തോ​ളം മാ​റ്റി പാ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ന​ത്ത​മ​ഴ​യി​ല്‍ തെ​ങ്കാ​ശി​പ്പാ​ത​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.