ന​ഗ​ര​പ​രി​ധി​യി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കും: മേ​യ​ർ
Thursday, June 4, 2020 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​പ​രി​ധി​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​മെ​ന്ന് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.
ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കി​ച്ച് തീ​ര​ദേ​ശ വാ​ർ​ഡു​ക​ളി​ലും, കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ടി​വി, ക​ന്പ്യൂ​ട്ട​ർ, ഇ​ന്‍റ​ർ​നെ​റ്റ് എ​ന്നീ സം​വി​ധാ​ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കു​ക.
ഇ​ത്ത​രം പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ സ​മീ​പ​ത്തു​ള്ള ഹെ​ഡ്മാ​സ്റ്റ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തു​ക​യും ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ത്യ​മാ​യി ക്ലാ​സു​ക​ൾ ല​ഭ്യ​മാ​കു​ന്നു​ണ്ടോ എ​ന്ന് സ്കൂ​ളു​ക​ളി​ലെ ടീ​ച്ച​ർ​മാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഉ​റ​പ്പു വ​രു​ത്തു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.
നാ​ലാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ​ക്കാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​രീ​തി​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ക. അ​തോ​ടൊ​പ്പം ത​ന്നെ ന​ഗ​ര​പ​രി​ധി​യു​ടെ 3426 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക ഓ​ണ്‍​ലൈ​ൻ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജ​മാ​ക്കും.
ഇ​വ​ർ​ക്ക് ന​ൽ​കു​ന്ന ക്ലാ​സു​ക​ളു​ടെ സി​ല​ബ​സു​ക​ൾ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന ക്ര​മ​ത്തി​ലാ​ക്കി വീ​ഡി​യോ​ക​ളി​ലൂ​ടെ പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ വ​ഴി സം​പ്രേ​ക്ഷ​ണം ചെ​യ്യാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി.
എ​സ്എ​സ്കെ​യു​ടെ റി​സോ​ഴ്സ് അ​ധ്യാ​പ​ക​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ഈ ​സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.