വീ​ടു​ക​ളി​ലോ പാ​ര്‍​പ്പി​ട യൂ​ണി​റ്റു​ക​ളി​ലോ ക്വാ​റ​ന്‍റൈ​ന്‍; മു​ന്‍​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍
Thursday, June 4, 2020 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: വീ​ടു​ക​ളി​ലോ പാ​ര്‍​പ്പി​ട യൂ​ണി​റ്റു​ക​ളി​ലോ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ മു​ന്‍​കൂ​ട്ടി ഈ ​വി​വ​രം രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​ങ്ങ​ള​നു​സ​രി​ച്ചു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ത്തു​ണ്ടോ​യെ​ന്ന് തൊ​ട്ട​ടു​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ മു​ഖേ​ന സാ​ക്ഷ്യ​പ്പെ​ടു​ത്തും. പ​ത്തു വ​യ​സി​നു താ​ഴെ​യോ 65 വ​യ​സി​നു മു​ക​ളി​ലോ പ്രാ​യ​മു​ള്ള​വ​ര്‍ താ​മ​സ​സ്ഥ​ല​ത്തി​ല്ലെ​ന്നും റൂം ​ക്വാ​റ​ന്‍റൈ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഉ​റ​പ്പു​വ​രു​ത്തും. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ സെ​ക്ര​ട്ട​റി തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.
ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പെ​യ്ഡ് ക്വാ​റ​ന്‍റൈ​നി​ലോ സ​ര്‍​ക്കാ​രി​ന്‍റെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലോ ഏ​ഴു ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മേ ഇ​പ്ര​കാ​ര​മു​ള്ള സൗ​ക​ര്യം അ​നു​വ​ദി​ക്കൂ. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച ശേ​ഷം നി​ല​വി​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് വീ​ടു​ക​ളി​ലോ പാ​ര്‍​പ്പി​ട യൂ​ണി​റ്റു​ക​ളി​ലോ സ്വ​യം ക്ര​മീ​ക​രി​ച്ച​തോ പ​ണ​മ​ട​ച്ച​തോ ആ​യ വാ​ഹ​ന​ത്തി​ല്‍ പോ​കാം.
ഈ ​യാ​ത്ര​യെ സം​ബ​ന്ധി​ച്ച വി​വ​രം ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ന്‍റെ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ ബ​ന്ധ​പ്പെ​ട്ട പി​എ​ച്ച്‌​സി​യു​ടെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​യെ​യും അ​റി​യി​ക്ക​ണം. ഈ ​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഉ​റ​പ്പാ​ക്കു​ക​യും അ​വ​രു​ടെ ദൈ​നം​ദി​ന ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ കോ​വി​ഡ്-19 ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.