ഇ​ടി​ഞ്ഞു വീ​ണു തു​ട​ങ്ങി​യ മ​തി​ലി​നു​താ​ഴെ ജീ​വ​ൻ കൈ​യി​ൽ​പി​ടി​ച്ച് ഒ​രു കു​ടും​ബം
Thursday, June 4, 2020 11:25 PM IST
കാ​ട്ടാ​ക്ക​ട : ഇ​ടി​ഞ്ഞു വീ​ണു തു​ട​ങ്ങി​യ മ​തി​ൽ വീ​ട് ത​ക​ർ​ക്കു​മെ​ന്ന ഭീ​തി​യി​ൽ ഒ​രു കു​ടും​ബം. വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​കാ​വി​ൽ 15 അ​ടി ഉ​യ​ര​മു​ള്ള ക​രി​ങ്ക​ൽ മ​തി​ലി​ന്‍റെ അ​ടി​ത്ത​ട്ട് ഇ​ള​കി വീ​ണ​തോ​ടെ​യാ​ണ് സ​മീ​പം താ​മ​സി​ക്കു​ന്ന നി​ർ​ധ​ന കു​ടും​ബ​മാ​ണ് ഭീ​തി​യി​ലാ​യ​ത്. തു​ടു​പ്പോ​ട്ടു​കോ​ണം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട പെ​രു​കാ​വ്, പാ​റ​പൊ​റ്റ, പൂ​വ​ണം​വി​ള വീ​ട്ടി​ൽ രാ​ജീ​വി​ന്‍റെ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റ് മേ​ഞ്ഞ മൂ​ന്നു മു​റി​ക​ളു​ള്ള വീ​ടാ​ണ് സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.
കെ​ട്ടി​ട​നി​ർ​മാ​ണ സ​ഹ​തൊ​ഴി​ലാ​ളി​യാ​യ രാ​ജീ​വും വീ​ട്ട​മ്മ​യാ​യ ഭാ​ര്യ സൗ​മ്യ​യും പ​ത്തും പ​ന്ത്ര​ണ്ടും വ​യ​സു​ള്ള ര​ണ്ടു​മ​ക്ക​ളു​മാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. വീ​ടി​ന്‍റെ കേ​വ​ലം ര​ണ്ടു​മീ​റ്റ​ർ മാ​റി​യാ​ണ് 15 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ ക​രി​ങ്ക​ൽ ഭി​ത്തി​യു​ള്ള​ത്.
ജ​ല അ​ഥോ​റി​റ്റി​യി​ലെ ക​രാ​റു​കാ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​രി​ങ്ക​ൽ ഭി​ത്തി. ര​ണ്ടാ​ഴ്ച മു​ൻ​പു​ള്ള പെ​രു​മ​ഴ​യി​ൽ മ​തി​ൽ​ക്കെ​ട്ടി​ന്‍റെ അ​സ്ഥി​വാ​രം മെ​ല്ലെ ഇ​ള​കി​ത്തു​ട​ങ്ങി​യ​തോ​ടെ ഉ​ട​മ​യെ ക​ണ്ട് രാ​ജീ​വ് മ​തി​ൽ ഉ​റ​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ, മു​ഴു​വ​ൻ ഇ​ള​കി​യ​ശേ​ഷം മാ​ത്ര​മേ പു​ന​ർ​നി​ർ​മി​ക്കൂ എ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​തെ​ന്ന് രാ​ജീ​വ് പ​റ​യു​ന്നു.
ര​ണ്ടു ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ അ​സ്ഥി​വാ​രം കൂ​ടു​ത​ൽ പൊ​ളി​ഞ്ഞു​വീ​ണ് തു​ട​ങ്ങി​യ​തോ​ടെ ഭ​യ​ച​കി​ത​രാ​യ കു​ടും​ബം വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സ്, മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി.
ഇ​രു​കൂ​ട്ട​രു​മാ​യി പോ​ലീ​സും പ​ഞ്ചാ​യ​ത്തും ച​ർ​ച്ച ന​ട​ത്തു​ക​യും ക​രി​ങ്ക​ൽ ഭി​ത്തി​യു​ടെ ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു​വെ​ങ്കി​ലും മ​തി​ൽ മു​ഴു​വ​ൻ ത​ക​ർ​ന്ന​ശേ​ഷ​മേ പു​ന​ർ​നി​ർ​മി​ക്കൂ എ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഉ​ട​മ. ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കൈ​യൊ​ഴി​ഞ്ഞു. പോ​ലീ​സും നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​യി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​രെ നേ​രി​ൽ​ക​ണ്ട് രാ​ജീ​വ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​ദ്ദേ​ഹം നി​സ​ഹാ​യാ​വ​സ്ഥ അ​റി​യി​ച്ചു. വീ​ടി​നു മു​ക​ളി​ൽ ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് പ​ടു​കൂ​റ്റ​ൻ ക​രി​ങ്ക​ൽ ഭി​ത്തി .