വെ​ഞ്ഞാ​റ​മൂ​ട് വെ​ട്ടു​വി​ള കോ​ള​നി ആ​ക്ര​മ​ണം: എ​ട്ടു​പേ​ർകൂ​ടി അ​റ​സ്റ്റി​ൽ
Thursday, June 4, 2020 11:25 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് വെ​ട്ടു​വി​ള കോ​ള​നി​യി​ൽ സ്ത്രീ​ക​ള​ട​ക്കം അ​ഞ്ചു​പേ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ എ​ട്ടു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ. വെ​ട്ടു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​രു (20), തൈ​ക്കാ​ട് ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ശ്രീ​രാ​ജ് (ച​ന്തു -20), കു​ട​വൂ​ർ ക​ല്ലു​വെ​ട്ടാ​ങ്കു​ഴി വീ​ട്ടി​ൽ അ​രു​ൺ (ചി​ഞ്ചു -22), തൈ​ക്കാ​ട് മു​ളം കു​ന്നി​ൽ ല​ക്ഷം വീ​ട്ടി​ൽ ശ്രീ​നാ​ഥ് (ന​ന്ദു -20), വ​യ്യേ​റ്റ് ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ മ​നീ​ഷ് (27), വെ​ട്ടു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​ഷ്ണു (സ​ണ്ണി -20), ഊ​റു​പൊ​യ്ക മ​ങ്കാ​ട്ടു മൂ​ല എ​സ്എ​സ് ഭ​വ​നി​ൽ സു​ധീ​ഷ് ( ഉ​ണ്ണി - 27), മ​ണി​ക്ക മം​ഗ​ലം വെ​ട്ടു​വി​ള പു​ത്തെ​ൻ വീ​ട്ടി​ൽ ഷൈ​ൻ (23) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ എ​സ്പി​യു​ടെ ഷാ​ഡോ പോ​ലീ​സും വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​യാ​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ള​ക്കാ​ട് സാ​യി​ഗ്രാ​മ​ത്തി​നു സ​മീ​പം ഇ​വ​ർ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പി​ടി​യി​ലാ​യ​ത്. മാ​രി​യം വെ​ട്ടു​വി​ള​യി​ലാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
വെ​ട്ടു​വി​ള വീ​ട്ടി​ൽ ലീ​ല (44), വെ​ട്ടു​വി​ള വീ​ട്ടി​ൽ മ​നീ​ഷ് (32), വെ​ട്ടു​വി​ള മൂ​ക്കം​പാ​ല വി​ള വീ​ട്ടി​ൽ ശ​ര​ത്ച​ന്ദ്ര​ൻ (35), മാ​രി​യ​ത്തു വീ​ട്ടി​ൽ സു​നി​ൽ (38), മാ​രി​യ​ത് വീ​ട്ടി​ൽ സു​രേ​ഷ് (35) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. വെ​ഞ്ഞാ​റ​മൂ​ട് കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ആ​ക്ര​ണ​ത്തി​നി​ര​യാ​യ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

എ​സ്ടി​യു പ്ര​തി​ഷേ​ധ​ം

വെ​ള്ള​റ​ട: ഇ​ന്ത്യ​യെ വി​ല്‍​ക്ക​രു​ത്, തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ ത​ക​ര്‍​ക്ക​രു​ത് എ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് എ​സ്ടി​യു ദേ​ശീ​യ ത​ല​ത്തി​ല്‍ ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​റ​ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്‍​പി​ല്‍ വെ​ള്ള​റ​ട മു​സ്‌​ലിം ലീ​ഗ് ട്ര​ഷ​റ​ര്‍ ലി​ബ​ര്‍​ട്ടി ഷാ​ഹു​ല്‍ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി സ​ക്കീ​ര്‍ ഹു​സ​യി​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​രി​ഫ ബീ​വി, ശ്രീ​ജ, ഷൈ​ല, ശാ​മി​ല, റ​ഹു​മാ ബീ​വി, ഷെ​ബീ​ല ധ​ര്‍​ണ​യി​ല്‍ പ​ങ്കെ​ടു​ത്തു.