ക​രിം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക ക്വാ​റ​ന്‍റൈ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​ന്നു
Friday, June 5, 2020 11:51 PM IST
വി​ഴി​ഞ്ഞം: നി​രീ​ക്ഷ​ണ​ത്തി​ന് വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ പാ​ർ​പ്പി​ക്കാ​ൻ തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്താ​യ ക​രിം​കു​ള​ത്ത് അ​ധി​കൃ​ത​ർ പ്ര​ത്യേ​ക ക്വാ​റ​ന്‍റൈ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​ന്നു. ഏ​ഴ് ദി​വ​സ​ത്തെ നി​രീ​ക്ഷ​ണം ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു വ​രു​ന്ന പ​തി​നാ​ലു പേ​രു​മാ​യി പ​ള്ളം സ​ർ​ക്കാ​ർ സ്കൂ​ളി​ൽ നാ​ളെ മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രു​മാ​യി നി​ര​വ​ധി​പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്.
ഇ​തി​നു​പ​രി വി​ദേ​ശ​ത്തു നി​ന്ന് മാ​ത്രം ഉ​ട​ൻ അ​ൻ​പ​ത് പേ​രോ​ളം എ​ത്തു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് അ​ധി​കൃ​ത​ർ. ദു​ബാ​യ് ഉ​ൾ​പ്പെ​ടെ രോ​ഗ​വ്യാ​പ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​തി​ലേ​റെ​യും. തീ​ര​ദേ​ശ​ത്ത് തി​ങ്ങി​നി​റ​ഞ്ഞ് വീ​ടു​ക​ൾ ഉ​ള്ള​തി​നാ​ൽ ക്വാ​റ​ന്‍റൈ​ൻ സം​വി​ധാ​ന​മൊ​രു​ക്ക​ൽ ക​ഠി​ന​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്ന് വീ​ട്ടി​ൽ എ​ത്തി​യ യു​വാ​വി​ന് കോ​വി​ഡ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത ശേ​ഷം പ്ര​തി​രോ​ധ​മെ​ന്ന നി​ല​യി​ൽ ക​ട​ക​ൾ തു​റ​ക്കു​ന്ന​ത് ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യാ​ക്കി​യും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി.
ഇ​തി​നി​ട​യി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ കോ​വി​ഡ് ബാ​ധി​ത​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വീ​ട്ടി​ലേ​ക്ക് ഓ​ട്ടം വി​ളി​ച്ചു​വ​ന്ന കാ​റി​ന്‍റെ ഡ്രൈ​വ​റെ ക​ണ്ടെ​ത്തി ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. ഈ ​വാ​ഹ​ന​ത്തി​ൽ പോ​യ മ​റ്റൊ​രാ​ൾ​ക്കും രോ​ഗം ക​ണ്ടെ​ത്തി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തേ വാഹനം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഓ​ട്ടം പോ​യി​രു​ന്നു. ഈ യാത്രക്കാരെ ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.