ന​ഷ്ട​പ്പെ​ട്ട പ​ണം സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ കണ്ടെത്തി തി​രി​കെ ന​ൽ​കി
Friday, June 5, 2020 11:51 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ അ​ർ​ബു​ദ രോ​ഗി​യു​ടെ ന​ഷ്ട​പ്പെ​ട്ട പ​ണ​മ​ട​ങ്ങി​യ പ​ഴ്‌​സ് സു​ര​ക്ഷാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി.
വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നും കൂ​ട്ടി​രി​പ്പു​കാ​രി​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന 16,020 രൂ​പ​യും എ​ടി​എം കാ​ർ​ഡു​മ​ട​ങ്ങു​ന്ന പ​ഴ്സാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​വ​ർ ഇ​ക്കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ല. സു​ര​ക്ഷാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ഡ്യൂ​ട്ടി​ക്കി​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​നു സ​മീ​പ​ത്തു നി​ന്നും പ​ഴ്സ് ല​ഭി​ച്ചു. പ​ഴ്‌​സി​ൽ നി​ന്നും ല​ഭി​ച്ച ഫോ​ൺ ന​മ്പ​രി​ൽ വി​ളി​ച്ച​പ്പോ​ഴാ​ണ് ഉ​ട​മ​സ്ഥ​ൻ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ത​ന്നെ​യു​ണ്ടെ​ന്നു മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ ഇ​ൻ- ചാ​ർ​ജ് എ​ൻ.​എ​സ് ശ്രീ​കു​മാ​ർ, സാ​ർ​ജ​ന്‍റു​മാ​രാ​യ അ​ശോ​ക​ൻ, പ്ര​വീ​ൺ ര​വി, ഷി​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​സ്ഥ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.