മ​ല​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി സ​മു​ച്ച​യ​ത്തി​ന് 15.25 കോ​ടി രൂപ അ​നു​വ​ദി​ച്ചു
Wednesday, July 1, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ത​യാ​റാ​ക്കി​യ മാ​സ്റ്റ​ര്‍​പ്ലാ​ന്‍ പ​രി​ഗ​ണി​ച്ച് 15.25 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​കാ​നു​മ​തി കി​ഫ്ബി​യി​ല്‍ നി​ന്ന് ല​ഭ്യ​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ .

അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള നാ​ലു നി​ല ആ​ശു​പ​ത്രി സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. സ്ഥ​ല​പ​രി​മി​തി​യാ​ല്‍ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന ആ​ശു​പ​ത്രി​യ്ക്ക് ഏ​റെ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​ണ് പു​തി​യ കെ​ട്ടി​ടം. എ​ത്ര​യും വേ​ഗം ഈ ​ആ​ശു​പ​ത്രി സ​മു​ച്ച​യം യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലു​ള്ള അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ബ്ലോ​ക്കി​ന്‍റെ​യും പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ​യും സ്ഥാ​ന​ത്താ​ണ് പു​തി​യ ആ​ശു​പ​ത്രി സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​ത്. ഗ്രൗ​ണ്ട് ഫ്ളോ​റി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗം, റി​സ​പ്ഷ​ന്‍, വെ​യി​റ്റിം​ഗ് ഏ​രി​യ​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​കു​ക. ഒ​ന്നാം നി​ല​യി​ല്‍ വി​വി​ധ ഒ​പി​ക​ള്‍, അ​നു​ബ​ന്ധ വെ​യി​റ്റിം​ഗ് ഏ​രി​യ, 11 കി​ട​ക്ക​ക​ളു​ള്ള സ്ത്രീ​ക​ളു​ടെ വാ​ര്‍​ഡ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ര​ണ്ടാം നി​ല​യി​ല്‍ 10 കി​ട​ക്ക​ക​ളു​ള്ള സ്ത്രീ​ക​ളു​ടെ വാ​ര്‍​ഡും 16 കി​ട​ക്ക​ക​ളു​ള്ള പു​രു​ഷ​ന്‍​മാ​രു​ടെ വാ​ര്‍​ഡും സ​ജ്ജ​മാ​ക്കും. മൂ​ന്നാ​മ​ത്തെ നി​യി​ല്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ എ​രി​യ​യും 2 അ​ത്യാ​ധു​നി​ക ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റു​മാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്.

മെ​ഡി​സി​ന്‍, സ​ര്‍​ജ​റി, ഓ​ര്‍​ത്തോ, ഗൈ​ന​ക്, പീ​ഡി​യാ​ട്രി​ക്, എ​ന്‍​സി​ഡി​എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ മു​റി​ക​ളും വെ​യി​റ്റിം​ഗ് ഏ​രി​യാ​യും ന​ഴ്സിം​ഗ് സ്റ്റേ​ഷ​നും ഫാ​ര്‍​മ​സി​യു​മു​ണ്ടാ​കും. സ്ത്രീ​ക​ള്‍, പു​രു​ഷ​ന്‍​മാ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കു​ള്ള ടോ​യി​ല​റ്റു​ക​ളും സ​ജ്ജ​മാ​ക്കു​ന്ന​താ​ണ്.