ബ​സ് ഓ​ണ്‍ ഡി​മാ​ന്‍​ഡ് പ​ദ്ധ​തി​ക്ക് തു​ട​ക്കമായി
Thursday, July 2, 2020 11:33 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: കോ​വി​ഡ് കാ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്കാ​യി ആ​രം​ഭി​ച്ച ബ​സ് ഓ​ണ്‍ ഡി​മാ​ന്‍​ഡ് (ബോ​ണ്ട്) പ​ദ്ധ​തി​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തു​ട​ക്ക​മാ​യി. നെ​യ്യാ​റ്റി​ന്‍​ക​ര, നെ​ടു​മ​ങ്ങാ​ട് ഡി​പ്പോ​ക​ളി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ബോ​ണ്ട് പ​ദ്ധ​തി പ്ര​കാ​രം ദി​വ​സം നൂ​റു രൂ​പ​യാ​ണ് യാ​ത്രാ​നി​ര​ക്ക്.

സെ​ക്ര​ട്ടേ​റി​യേ​റ്റ്, പ​ബ്ലി​ക് ഓ​ഫീ​സ്, ജ​ല​ഭ​വ​ൻ, ഏ​ജീ​സ് ഒാ​ഫീ​സ്, പി​എ​സ്‌​സി ഒാ​ഫീ​സ്, വി​കാ​സ് ഭ​വ​ൻ, നി​യ​മ​സ​ഭാ മ​ന്ദി​രം, മെ​ഡി​ക്ക​ൽ കോ​ള​ജ്, ശ്രീ​ചി​ത്ര, എ​സ്എ​ടി ആ​ശു​പ​ത്രി, ആ​ര്‍​സി​സി തു​ട​ങ്ങി​യ​വി​ട​ങ്ങ​ളി​ലേ​ക്ക് സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രെ​യും ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഈ ​പ​ദ്ധ​തി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ ​സ​ര്‍​വീ​സു​ക​ളി​ല്‍ അ​ഞ്ച്, 10, 15, 20, 25 ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള പ​ണം മു​ൻ​കൂ​റാ​യി അ​ട​യ്ക്കാം.

യാ​ത്ര​യ്ക്കു​ള്ള ബോ​ണ്ട് സീ​സ​ണ്‍ ടി​ക്ക​റ്റു​ക​ള്‍ അ​വ​ര്‍​ക്ക് ഡി​സ്കൗ​ണ്ടോ​ടു കൂ​ടി ല​ഭ്യ​മാ​കും. അ​വ​ര​വ​രു​ടെ ഓ​ഫീ​സി​നു മു​ന്നി​ല്‍ ബ​സു​ക​ള്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്യും.
അ​ഞ്ച് ദി​വ​സ​ത്തേ​യ്ക്ക് 500 രൂ​പ​യും പ​ത്തു ദി​വ​സ​ത്തേ​യ്ക്ക് 950 രൂ​പ​യും 15 ദി​വ​സ​ത്തേ​യ്ക്ക് 1,400 രൂ​പ​യും 20 ദി​വ​സ​ത്തേ​യ്ക്ക് 1,800 രൂ​പ​യും 25 ദി​വ​സ​ത്തേ​യ്ക്ക് 2,200 രൂ​പ​യു​മാ​ണ് നി​ല​വി​ല്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നി​ര​ക്ക്.

ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യി​ല്‍ താ​ത്കാ​ലി​ക​മാ​യി സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ല്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ബോ​ണ്ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​ർ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ.​ഷി​ബു കൗ​ൺ​സി​ല​ർ വി.​ഹ​രി​കു​മാ​ർ, കെ​എ​സ്ആ​ർ​ടി​സി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​എം.​ശ്രീ​കു​മാ​ർ, ഷ​റ​ഫ് മു​ഹ​മ്മ​ദ്, അ​നി​ൽ​കു​മാ​ർ, സോ​ണ​ൽ മേ​ധാ​വി സാം ​ലോ​പ്പ​സ്, നെ​യ്യാ​റ്റി​ന്‍​ക​ര എ​ടി​ഒ എ​സ്.​എം.​ബ​ഷീ​ർ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ വി.​കേ​ശ​വ​ൻ​കു​ട്ടി ,എ​സ്.​എ​സ്.​സാ​ബു, ജി. ​ജി​ജോ., എ​ൻ.​എ​സ്.​വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.