അ​പ​ക​ടം സ​മ്മാ​നി​ച്ച വേ​ദ​ന​യി​ലും പ​രീ​ക്ഷ​യെ​ഴു​തി​യ വ​സീ​ല​യ്ക്ക് ഫു​ൾ എ ​പ്ല​സ്
Thursday, July 2, 2020 11:34 PM IST
ക​ഴ​ക്കൂ​ട്ടം : അ​പ​ക​ടം സ​മ്മാ​നി​ച്ച വേ​ദ​ന​യി​ലും പ​രീ​ക്ഷ​യെ​ഴു​തി​യ വ​സീ​ല​യ്ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്. ഇ​രു കാ​ലു​ക​ളി​ലൂ​ടെ ബ​സി​ന്‍റെ ച​ക്ര​ങ്ങ​ൾ ക​യ​റി ഇ​റ​ങ്ങി​യി​ട്ടും ആ ​വേ​ദ​ന​ക​ൾ​ക്ക് മു​ൻ​പി​ൽ തോ​റ്റു കൊ​ടു​ക്കാ​ൻ അ​വ​ൾ ത​യാ​റാ​യില്ല.​

ചി​കി​ത്സ​യും ആ​ശു​പ​ത്രി വാ​സ​വു​മാ​യി ദി​വ​സ​ങ്ങ​ൾ ക​ട​ന്ന് പോ​കു​മ്പോ​ഴും വ​സീ​ല ത​ന്‍റെ പാ​ഠ പു​സ്ത​ക​ങ്ങ​ൾ വി​ടാ​തെ മു​റു​കെ പി​ടി​ച്ചു.​ഒ​ടു​വി​ൽ എ​സ്എ​സ്എ​ൽ​സി ഫലം വ​ന്ന​പ്പോ​ൾ ഒ​രു​പാ​ട് വേ​ദ​ന​ക​ൾ അ​നു​ഭ​വി​ച്ച ദി​വ​സ​ങ്ങ​ളെ മ​റ​ക്കാ​ൻ മ​ധു​ര​മേ​റെ​യു​ള്ള ഒ​രു ജ​യം.​ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത​ത് കൊ​ണ്ട് പ​രീ​ക്ഷാ സ​മ​യ​ത്ത് വ​ല്യാ​പ്പ എ​ടു​ത്തു​കൊ​ണ്ട് വ​സീ​ല​യെ പ​രീ​ക്ഷ ഹാ​ളി​ലെ​ത്തി​ച്ച​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.​

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കോ​ട്ട​ൺ ഹി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന വ​സീ​ല സ്കൂ​ളി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​വ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​

കൊ​ച്ചു​വേ​ളി ക​രീം മ​ൻ​സി​ലി​ൽ ആ​ർ​ട്ടി​സ്റ്റ് ഷെ​രീ​ഫി​ന്‍റെ​യും ഷം​ല​യു​ടെ​യും മ​ക​ളാ​ണ് വ​സീ​ല.​ഫാ​ത്തി​മ​യും ഷാ​നി​ഫ​യും സ​ഹോ​ദ​രി​മാ​രാ​ണ്.​

വ​സീ​ല​യു​ടെ വി​ജ​യ​മ​റി​ഞ്ഞ് അ​ഭി​ന​ന്ദ​ന​മ​റി​യി​ക്കാ​ൻ ഗ​വ​ർ​ണർ രാ​ജ് ഭ​വ​നി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലും കൂ​ടി​യാ​ണ് ഇ​പ്പോ​ൾ വ​സീ​ല​യു​ടെ കു​ടും​ബം.​വ​സീ​ല​യെ മേ​യ​ർ കെ.​ശ്രീ​കു​മാ​ർ വീ​ട്ടി​ൽ ചെ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ ആ​ദ​ര​വ് അ​റി​യി​ച്ചു .