ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം നി​ർ​ത്തി
Saturday, July 4, 2020 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ സ​മ്പ​ർ​ക്കം മൂ​ലം നാ​ല് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​ത്തി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല​ട​ക്കം വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു വ​ന്ന് ന​ഗ​ര​സ​ഭ.​പാ​ള​യം മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് പി​റ​കി​ൽ താ​മ​സി​ച്ചി​രു​ന്ന ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ബോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​ത്തി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ക​ണ്ടെ​യിൻ​മെ​ന്‍റ് സോ​ൺ നീ​ങ്ങു​ന്ന​ത് വ​രെ നി​ർ​ത്തി വെ​ക്കു​മെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.ന​ഗ​ര​ത്തി​ന്‍റെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് കാ​ഷ് ഓ​ൺ ഡെ​ലി​വ​റി​യും അ​നു​വ​ദി​ക്കി​ല്ല.​ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ വീ​ടു​ക​ളി​ൽ ക​യ​റാ​ൻ പാ​ടി​ല്ല​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.