ഉ​ദ്ഘാ​ട​ന​ത്തി​ന് ആ​ളു​കൂ​ടി: ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം
Saturday, July 4, 2020 11:19 PM IST
ആ​റ്റി​ങ്ങ​ല്‍: കു​ളം ന​വീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​യെ​ന്ന പ​രാ​തി​യി​ൽ ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ൽ​കി. ആ​റ്റി​ങ്ങ​ല്‍ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ്‌ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്നി​ന്‍റേ​താ​ണ് നി​ര്‍​ദേ​ശം. അ​വ​ന​വ​ഞ്ചേ​രി ഹാ​പ്പി​യി​ല്‍ ശ്രീ​രം​ഗ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ജൂ​ണ്‍ 10ന് ​ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഘാ​ട​ക​ര്‍​ക്കെ​തി​രെ ന​ട​പ​ടി​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍​എ​സ്പി, ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി, ആ​റ്റി​ങ്ങ​ല്‍ സി​ഐ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.എം​എ​ല്‍​എ​യ്ക്കു പു​റ​മേ ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ ആ​ര്‍. എ​സ്.​രേ​ഖ, കൗ​ണ്‍​സി​ല​ര്‍ സി.​ജെ.​രാ​ജേ​ഷ്കു​മാ​ര്‍ എ​ന്നി​വ​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റോ​ളം പേ​രെ​യും പ്ര​തി​ക​ളാ​ക്കി കേ​സെ​ടു​ക്ക​ണ​മെ​ന്ന പ​രാ​തി​യാ​ണ് ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം ല​ഭി​ച്ച​താ​യും വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് തു​ട​ര്‍​ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും ആ​റ്റി​ങ്ങ​ല്‍ എ​സ്എ​ച്ച്ഒ വി.​വി.​ദി​പി​ന്‍ അ​റി​യി​ച്ചു.