ആ​ദി​വാ​സി​ സെ​റ്റി​ൽ​മെ​ന്‍റിൽ കാ​ട്ടു​മൃ​ഗ​ശ​ല്യം രൂ​ക്ഷം
Monday, July 6, 2020 12:22 AM IST
കാ​ട്ടാ​ക്ക​ട: മ​ഴ​ക്കെ​ടു​തി​യി​ൽ​നി​ന്നു ക​ര​ക​യ​റാ​നാ​കാ​തെ ക​ഴി​യു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്താ​ലു​ള്ള കൃ​ഷി​നാ​ശ​വും ഇ​രു​ട്ട​ടി​യാ​കു​ന്നു.​
അ​മ്പൂ​രി പ​ഞ്ചാ​ത്തി​ലെ തൊ​ടു​മ​ല വാ​ർ​ഡി​ലെ 11 സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി നി​വാ​സി​ക​ളാ​ണ് വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി​യ​ത്. തൊ​ടു​മ​ല വാ​ർ​ഡി​ൽ പു​ര​വി​മ​ല, തെ​ന്മ​ല, ക​ണ്ണു​മാ​മൂ​ട്, കാ​രി​ക്കു​ഴി, കു​ന്ന​ത്തു​മ​ല, ക​ള്ള്കാ​ട്, ശ​ങ്കി​ൻ​കോ​ണം, ക​യ്പം​പ്ലാ​വി​ള, അ​യ്യ​വി​ളാ​കം, ചാ​ക്ക​പ്പാ​റ, കൊ​മ്പ​യി​ൽ ഉ​ൾ​പ്പെ​ടെ 11 സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ലാ​യി 700 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.​ചാ​ക്ക​പ്പാ​റ, അ​യ്യ​വി​ളാ​കം ഒ​ഴി​കെ​യു​ള്ള സെ​റ്റി​ൽ​മെ​ന്‍റു​ക​ൾ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നാ​ണ് കി​ട​ക്കു​ന്ന​ത്.
വ​നാ​തി​ർ​ത്തി ജ​ണ്ട കെ​ട്ടി തി​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലുംക​മ്പി​വേ​ലി സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ കാ​ട്ടാ​ന​യു​ടെ​യും കാ​ട്ടു​പോ​ത്തി​ന്‍റെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും ശ​ല്യം ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് സെ​റ്റി​ൽ​മെ​ന്‍റ് നി​വാ​സി​ക​ൾ പ​റ​യു​ന്നു.
ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് കു​ന്ന​ത്തു​മ​ല ഓ​റ​ഞ്ചി​ക്കാ​ട്ടി​ൽ എ​ത്തി​യ കാ​ട്ടാ​ന​ക​ൾ അ​ഞ്ചേ​ക്ക​റോ​ളം വ​സ്തു​വി​ലെ കൃ​ഷി ന​ശി​പ്പി​ച്ചു.
ഇ​ട​യ്ക്കി​ടെ കാ​ട്ടു​പോ​ത്തു​ക​ളും കാ​ട്ടു​പ​ന്നി​ക​ളും വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശം വ​രു​ത്തു​ന്നു​ണ്ട്.​മ​ര​ച്ചീ​നി, മ​ഞ്ഞ​ൾ, ഏ​ലം, വാ​ഴ, കു​രു​മു​ള​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളാ​ണ് അ​ധി​ക​വും ന​ശി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ കു​ര​ങ്ങി​ന്‍റെ ശ​ല്യ​വും ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ മേ​ഘ​ല​യി​ൽ പ​ല​രും കൃ​ഷി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.