മാ​ല മോ​ഷ​ണം; യു​വ​തി​ക​ള്‍ അ​റ​സ്റ്റി​ല്‍
Monday, July 6, 2020 12:22 AM IST
പേ​രൂ​ര്‍​ക്ക​ട: ജോ​ലി​ക്കു നി​ന്ന സ്ഥാ​പ​ന ഉ​ട​മ​യു​ടെ സ്വ​ര്‍​ണ്ണ​മാ​ല ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ യു​വ​തി​ക​ള്‍ പി​ടി​യി​ല്‍. കു​ട​പ്പ​ന​ക്കു​ന്ന് കൃ​ഷ്ണ​ന​ഗ​ര്‍ വി​ശാ​ഖ​ത്തി​ല്‍ ര​ജി​ത (30), കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി ദീ​പ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രാ​ഴ്ച​മു​മ്പാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട​പ്പ​ന​ക്കു​ന്നി​ല്‍ ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ന​ട​ത്തു​ന്ന ര​ശ്മി​യു​ടെ ആ​റു പ​വ​ന്‍ മാ​ല ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ര​ജി​ത ബ്യൂ​ട്ടി പാ​ര്‍​ല​റി​ലെ മു​ന്‍​ജീ​വ​ന​ക്കാ​രി​യാ​ണ്. സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ട​മ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ര​ജി​ത​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് മാ​ല ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പേ​രൂ​ര്‍​ക്ക​ട സി​ഐ വി. ​സൈ​ജു​നാ​ഥ്, എ​സ്ഐ സു​നി​ല്‍​കു​മാ​ര്‍, ക്രൈം ​എ​സ്ഐ സ​ഞ്ജു ജോ​സ​ഫ്, ജൂ​ണി​യ​ര്‍ വ​നി​താ എ​സ്ഐ ഷീ​ന എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.