വി​ല​ക്ക് ലം​ഘ​നം: 147 പേ​ര്‍​ക്കെ​തി​രെ കേ​സ്
Tuesday, July 7, 2020 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​തി​ർ​ത്തി​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു കൊ​ണ്ടു​ള്ള ശ​ക്ത​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ര​വെ ന​ഗ​ര​ത്തി​ൽ വി​ല​ക്കു ലം​ഘ​നം ന​ട​ത്തി​യ 147 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ കേ​സെ​ടു​ത്തു. അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ 98 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ച്ച 224 പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു. കൂ​ടാ​തെ ന​ഗ​ര​ത്തി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച 25 ക​ട​ക​ൾ പൂ​ട്ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും ഇ​ന്ന​ലെ സ്വീ​ക​രി​ച്ചു. അ​തേ​സ​മ​യം അ​ത്യാ​വ​ശ്യ യാ​ത്ര​ക്കെ​ന്ന വ്യാ​ജേ​ന അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തു​ന്ന​വ​രെ "റോ​ഡ് വി​ജി​ൽ ആ​പ്' വ​ഴി ക​ണ്ടെ​ത്തു​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.​വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ​തി​ന് കൂ​ടു​ത​ൽ കേ​സു​ക​ൾ എ​ടു​ത്ത​ത് വ​ലി​യ​തു​റ, ത​മ്പാ​നൂ​ര്‍, വി​ഴി​ഞ്ഞം സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ 98 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. 87 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും എ​ട്ട് ഓ​ട്ടോ​റി​ക്ഷ​ക​ളും മൂ​ന്നു കാ​റു​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​വാ​ഹ​ന​ങ്ങ​ള്‍ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശേ​ഷ​മേ വി​ട്ടു ന​ല്‍​കു​ക​യു​ള്ളൂ.
ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 354 പേ​ര്‍​ക്കെ​തി​രെ​യും മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​നു 322 പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് ത​ല​സ്ഥാ​ന​ത്ത് ആ​കെ കേ​സു​ക​ളെ​ടു​ത്ത​ത്.