ഒാ​ട്ടോ​മാ​റ്റി​ക്ക് സാ​നി​റ്റൈ​സ​റിം​ഗ് സം​വി​ധാ​നം ഉദ്ഘാടനം ചെയ്തു
Wednesday, July 8, 2020 11:25 PM IST
ആ​റ്റി​ങ്ങ​ൽ: ജാ​ഗ്ര​താ മു​ൻ​ക​രു​ത​ലി​ന് വീ​ണ്ടു​മൊ​രു ആ​റ്റി​ങ്ങ​ൽ മോ​ഡ​ൽ.​കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ മാ​തൃ​കാ​പ​ര​മാ​യ പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു.
പ​ട്ട​ണ​ത്തി​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ൽ ഒാ​ട്ടോ​മാ​റ്റി​ക്ക് സാ​നി​റ്റൈ​സ​റിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു.
തു​ട​ർ​ന്ന് ര​ണ്ടാം ഘ​ട്ട​മാ​യി ന​ഗ​ര​ത്തി​ലെ ഓ​ഫീ​സു​ക​ള​ട​ക്കം പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന മേ​ഖ​ല​ക​ളി​ലെ​ല്ലാം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ഈ ​സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. വി​ശ്വ​നാ​ഥ​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബി.​അ​ജ​യ​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. മ​നോ​ജ്, സൂ​പ്ര​ണ്ട് രാ​ജേ​ഷ്കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.