വി​ഴി​ഞ്ഞത്ത് സ്ര​വ​പ​രി​ശോ​ധ​ന ഇ​ന്നുമുതൽ
Wednesday, July 8, 2020 11:28 PM IST
വി​ഴി​ഞ്ഞം: ജി​ല്ല​യി​ൽ പൂ​ന്തു​റ അ​ട​ക്ക​മു​ള്ള തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ഴി​ഞ്ഞം തീ​ര​ദേ​ശ​ത്തും പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കി .മ​ത്സ്യ​ക​ച്ച​വ​ട​വും മീ​ൻ ലേ​ലം വി​ളി​ക്കു​ന്ന​വ​രു​മാ​യ 40 പേ​രി​ൽ നി​ന്നും ഇ​ന്ന് രാ​വി​ലെ മു​ത​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വ ശേ​ഖ​ര​ണം​ന​ട​ത്തും.
കോ​ട്ട​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ഇ​തി​നു​ള്ള​സൗ​ക​ര്യ​ം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​മ്പ​ല​ത്ത​റ​കു​മ​രി​ച​ന്ത​യി​ലെ മീ​ൻ​വ്യാ​പാ​രി​യി​ൽ നി​ന്ന് മീ​ൻ വാ​ങ്ങി​യ​വ​ർ​ക്കും വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​ത്തി​യ പു​ല്ലു​വി​ള സ്വ​ദേ​ശി​യ്ക്ക് കോ​വി​ഡ്സ്ഥീ​രി​ക​രി​ച്ച​തി​ന്‍റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​മ്പ​ർ​ക്ക സാ​ധ്യ​ത പ​രി​ശോ​ധി​ച്ച്ഇ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി അ​ടി​യ​ന്ത​ര​മാ​യി സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. മേ​ഖ​ല​യി​ൽ​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​കൂ​ടാ​തെ വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 30 പോ​ലീ​സു​കാ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ത്തും. വി​ഴി​ഞ്ഞം​സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് പോ​ലീ​സു​കാ​രു​ടെ സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തു​ക. ബാ​ക്കി​യു​ള​ള പോ​ലീ​സു​കാ​ർ​ക്കു​ള്ള സ്ര​വ​പ​രി​ശോ​ധ​ന നാ​ളെ ന​ട​ത്തും.