പി​തൃ​തര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി
Saturday, July 11, 2020 12:29 AM IST
വെ​ള്ള​റ​ട: കൊ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യെ ചെ​റു​ത്ത് നി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ന​ട​പ്പാ​ക്കി​വ​രു​ന്ന പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ ക​ര്‍​ക്കി​ട​ക വാ​വി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പി​തൃതര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ അ​രു​വി​പ്പു​റം മ​ഠ​ത്തി​ല്‍ ഉ​ണ്ടാ​കി​ല്ല.എ​ന്നാ​ല്‍ അ​ന്നേ​ദി​വ​സം രാ​വി​ലെ 7.30 ന് ​ശി​വ​ഗി​രി ടി​വി യു​ടു​ബ് വ​ഴി ത​ല്‍​സ​മ​യം മ​ഠം ത​ന്ത്രി ശ്രീ ​നാ​രാ​യ​ണ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ലി ത​ര്‍​പ്പ​ണ ച​ട​ങ്ങി​ന്‍റെ മ​ന്ത്ര​ങ്ങ​ള്‍​ചൊ​ല്ലി കൊ​ടു​ക്കും. വീ​ട്ടി​ല്‍ വ​ച്ചു ബ​ലി​ത​ര്‍​പ്പ​ണം​ചെ​യ്യാ​വു​ന്ന​താ​ണെന്ന് ശി ​വ​ഗി​രി ദ​ര്‍​മ്മ സം​ഘം ട്ര​സ്റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി സ​ന്ദ്രാ​ന​ന്ദ അ​റി​യി​ച്ചു.​് ഫോ​ൺ: 0471 2275545, 9400475545 .