ഏ​യ്റോ​സ്പേ​സ് ഓ​ട്ടോ​ക്ലേ​വ് വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​നം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്നും യാ​ത്ര തി​രി​ച്ചു
Saturday, July 11, 2020 12:29 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: വി​എ​സ്എ​സ്‌​സി​യി​ലേ​യ്ക്കു​ള്ള ഏ​യ്റോ​സ്പേ​സ് ഓ​ട്ടോ​ക്ലേ​വു​മാ​യെ​ത്തി​യ വാ​ഹ​നം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് യാ​ത്ര തി​രി​ച്ചു. 74 ച​ക്ര​ങ്ങ​ളു​ള്ള വാ​ഹ​നം മും​ബൈ അം​ബ​ര്‍​നാ​ഥി​ല്‍ നി​ന്നും ഭീ​മ​ന്‍ യ​ന്ത്ര​വു​മാ​യി യാ​ത്ര പു​റ​പ്പെ​ട്ട വാ​ഹ​നം ദി​വ​സം സ​ഞ്ച​രി​ക്കു​ന്ന​ത് അ​ഞ്ചോ ആ​റോ കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മാ​ണ്. ലോ​റി​യു​ടെ പി​ന്നി​ൽ​ ഉ​റ​പ്പി​ച്ച വ​ലി​യ പ്ലാ​റ്റ് ഫോ​മി​ലു​ള്ള ഓ​ട്ടോ​ക്ലേ​വി​ന് 70 ട​ണ്‍ ഭാ​ര​വും 6.4 മീ​റ്റ​ര്‍ ഉ​യ​ര​വും 6.45 മീ​റ്റ​ര്‍ വീ​തി​യു​മു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലെ​ത്തു​ന്ന​തി​നി​ട​യി​ല്‍ ഏ​യ്റോ​സ്പേ​സ് ഓ​ട്ടോ​ക്ലേ​വ് വെ​ഹി​ക്കി​ള്‍ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ള്‍ പി​ന്നി​ട്ടു​ക​ഴി​ഞ്ഞു. വാ​ഹ​നം നി​യ​ന്ത്രി​ക്കാ​ന്‍ മു​പ്പ​തി​ലേ​റെ ജീ​വ​ന​ക്കാ​രു​ണ്ട്.

പാ​ത​യോ​ര​ത്തെ വൈ​ദ്യു​തി ക​ന്പി​യി​ലും മ​ര​ച്ചി​ല്ല​ക​ളി​ലും മ​റ്റും ത​ട്ടാ​തെ ഏ​റെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് വാ​ഹ​നം ക​ട​ന്നു​പോ​കു​ന്ന​ത്. അ​ത​ത് പ്ര​ദേ​ശ​ത്തെ പോ​ലീ​സും വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ഹാ​യ​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.​

റോ​ഡി​ന് പൊ​തു​വേ വീ​തി കു​റ​വാ​യ​തി​നാ​ല്‍ ഓ​രോ പോ​യി​ന്‍റി​ലും വാ​ഹ​നം ക​ട​ന്നു പോ​യ​തി​നു ശേ​ഷം മാ​ത്ര​മേ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ക​യു​ള്ളൂ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഓ​ട്ടോ​ക്ലേ​വു​മാ​യി ലോ​റി നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ മെ​ല്ലെ നീ​ങ്ങി​യ വാ​ഹ​ന​ത്തെ നേ​രി​ല്‍ കാ​ണാ​നും വാ​ഹ​ന​ത്തി​ന്‍റെ​യും ഓ​ട്ടോ​ക്ലേ​വി​ന്‍റെ​യു​മൊ​ക്കെ ചി​ത്രം കൗ​തു​ക​പൂ​ര്‍​വം പ​ക​ര്‍​ത്താ​നും റോ​ഡി​നി​രു​വ​ശ​വും നി​ര​വ​ധി പേ​രു​ണ്ടാ​യി​രു​ന്നു.