മ​ല​മു​ക​ള്‍-​ മ​ണ​ല​യം റോ​ഡ് അ​ട​ച്ചു
Sunday, July 12, 2020 12:09 AM IST
പേ​രൂ​ര്‍​ക്ക​ട : കോ​വി​ഡ് ഭീ​തി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​മു​ക​ള്‍-​മ​ണ​ല​യം റോ​ഡ് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യ്ക്ക് വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​ട​ച്ചു. മ​ണ​ല​യം പ​മ്പ് ഹൗ​സ് സ്ഥി​തി​ചെ​യ്യു​ന്ന ഭാ​ഗ​ത്തു​കൂ​ടി പു​ളി​യ​റ​ക്കോ​ണ​ത്തേ​ക്കും അ​വി​ടെ​നി​ന്ന് മ​ല​യി​ന്‍​കീ​ഴി​ലേ​ക്കും എ​ത്താ​വു​ന്ന റോ​ഡാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ അ​ട​ച്ച​ത്.

കാ​ല്‍​ന​ട​യാ​ത്രി​ക​ര്‍​ക്കും വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്കും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​തു വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് ഇ​ത്. വെ​ള്ളൈ​ക്ക​ട​വ്, കു​ല​ശേ​ഖ​രം വ​ഴി പോ​യാ​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ലാ​ണ് ജ​ന​ങ്ങ​ള്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​ത്.

കോ​വി​ഡ് ഭീ​തി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നാ​വ​ശ്യ​യാ​ത്ര​ക​ള്‍ വ്യാ​പ​ക​മാ​യി​ട്ടു​ണ്ടെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.