മു​ഖ്യ​മ​ന്ത്രി പൂ​ന്തു​റ​യി​ലെ ജ​ന​ങ്ങ​ളെ അ​പ​മാ​നി​ച്ചു: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, July 12, 2020 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പൂ​ന്തു​റ​യി​ലെ ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ സ​ർ​ക്കാ​ർ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പൂ​ന്തു​റ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട​ത് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ്. വെ​ള്ളം കി​ട്ടു​ന്നി​ല്ല, ഭ​ക്ഷ​ണം കി​ട്ടു​ന്നി​ല്ല, ക​ട​ക​ൾ തു​റ​ക്കു​ന്നി​ല്ല, ക്വാ​റ​ന്‍റീ​നി​ൽ പോ​യ​വ​ർ ബു​ദ്ധി​മു​ട്ടു​ന്നു തു​ട​ങ്ങി​യ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ജ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങു​ന്ന​തി​നോ​ട് പ്ര​തി​പ​ക്ഷ​ത്തി​ന് യോ​ജി​പ്പി​ല്ല. പ​ക്ഷേ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ​ർ​ക്കാ​രും ജ​ന​ങ്ങ​ളെ തെ​രു​വി​ല​റ​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​രു​താ​യി​രു​ന്നു.

ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ന്പ് ജ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ കി​ട്ട​ണ​മെ​ന്ന കാ​ര്യം ഗ​വ​ണ്‍​മെ​ന്‍റ് മു​ൻ​കൂ​ട്ടി കാ​ണ​ണ​മാ​യി​രു​ന്നു. കു​ഞ്ഞു​ങ്ങ​ൾ​ക്ക് പാ​ലു പോ​ലും വാ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് ഒ​ന്നും കി​ട്ടു​ന്നി​ല്ല. അ​വ​ർ പ​ട്ടി​ണി​യി​ലാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യെ ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക​ട​ക​ൾ തു​റ​ക്കാ​നു​ള്ള ചി​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​നി​ക്ക് ഉ​റ​പ്പു ത​ന്നി​ട്ടു​ണ്ടെ ന്നും ​പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​രി​ന് സം​ഭ​വി​ച്ച വീ​ഴ്ച യു​ഡി​എ​ഫി​ന്‍റെ ത​ല​യി​ൽ വ​യ്ക്കു​ക​യും പൂ​ന്തു​റ​ക്കാ​രെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി ല​ജ്ജാ​ക​ര​മാ​ണ്.

യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മാ​ത്ര​മ​ല്ല, സി​പി​എം നേ​താ​ക്ക​ളും അ​വി​ടെ പ്ര​തി​ഷേ​ധ​ത്തി​ന് വ​ന്നി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി അ​തൊ​ന്നും കാ​ണു​ന്നി​ല്ല. അ​വി​ടെ ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി.​എ​സ് ശി​വ​കു​മാ​ർ എം​എ​ൽ​എ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.​

ഒ​രു ത​ര​ത്തി​ലും രോ​ഗ്യ​വ്യാ​പ​ന​മു​ണ്ട ാക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് യു​ഡി​എ​ഫ് കൂ​ട്ടു​നി​ൽ​ക്കി​ല്ല എ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കു​ന്നു. സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ത്ത​തി​നാ​ലാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധം പാ​ളി​യ​ത്. അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം യു​ഡി​എ​ഫി​ന്‍റെ ത​ല​യി​ൽ വ​യ്ക്കേ​ണ്ട . മു​ഖ്യ​മ​ന്ത്രി​യു​ടെ അി​റ​വോ​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ട​ത്തി​യ അ​ഴി​മ​തി​ക​ൾ ഓ​രോ​ന്നാ​യി പു​റ​ത്തു വ​രി​ക​യാ​ണ്.

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ൽ പോ​ലും ക​രാ​റു​കാ​രെ നി​യ​മി​ക്കു​ന്നു. ഈ ​അ​ഴി​മ​തി​ക്കെ​തി​രെ യു​ഡി​എ​ഫ് മു​ന്നോ​ട്ടു​പോ​കും. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ​ർ​ക്കാ​രു​മാ​യി യു​ഡി​എ​ഫ് സ​ഹ​ക​രി​ക്കും.

പ​ക്ഷേ, അ​തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യെ​പ്പ​റ്റി മി​ണ്ട രു​തെ​ന്ന് പ​റ​ഞ്ഞാ​ൽ അ​ത് വി​ല​പ്പോ​വി​ല്ല. ജ​ന​വി​കാ​രം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് കൊ​ണ്ട ുള്ള ​ന​ട​പ​ടി​ക​ളു​മാ​യി യു​ഡി​എ​ഫ് മു​ന്നോ​ട്ട് പോ​കും. നാ​ളെ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രൂ​പ​രേ​ഖ യു​ഡി​എ​ഫ് ആ​വി​ഷ്ക​രി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.