സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ന് കോ​വി​ഡ്: നാ​ൽ​പ്പ​തു പേ​ർ ക്വ​ാറ​ന്‍റൈ​നി​ൽ
Monday, July 13, 2020 12:22 AM IST
നെ​ടു​മ​ങ്ങാ​ട് : പ​ന​വൂ​രി​ൽ വീ​ണ്ടും ഭീ​തി പ​ട​ർ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​ര​ണം. ഇ​ന്ന​ലെ മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​യാ​ൾ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ട​ർ​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ആ​ര്യ​നാ​ട്ട് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​ർ ക​ഴി​ഞ്ഞ മു​പ്പ​തി​ന് പ​ന​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യി​രു​ന്നു.
അ​ന്നേ ദി​വ​സം രോ​ഗി​യാ​യ ബ​ന്ധു​വി​നെ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഡോ​ക്ട​റു​മാ​യി ഇ​യാ​ൾ ഒ​രു​മി​ച്ചു യാ​ത്ര ചെ​യ്യു​ക​യും ഇ​ട​പ​ഴ​കു​ക​യും ചെ​യ്തി​രു​ന്നു. ഡോ​ക്ട​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​യാ​ൾ ക്വ​ാറ​ന്‍റൈ​നി​ൽ പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ കോ​വി​ഡ് സ്ര​വ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം ഇ​ന്ന​ലെ വ​ന്ന​പ്പോ​ൾ ഇ​യാ​ൾ​ക്ക് പോ​സി​റ്റീ​വ് ആ​കു​ക​യാ​യി​രു​ന്നു.​രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​യാ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്ന നാ​ൽ​പ്പ​തോ​ളം പേ​ര് ക്വ​ാറ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. സ​മ്പ​ർ​ക്ക പ​ട്ടി​ക ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.
നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​വു​മാ​യി സ​ജീ​വ​മാ​യി​ട്ടു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പ​ർ​ക്ക പ​ട്ടി​ക വ​ള​രെ വ​ലു​താ​ണ്. ഡോ​ക്ട​ർ​ക്കും, പോ​ലീ​സു​കാ​ര​നും പി​ന്നാ​ലെ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ഒ​രാ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ന​വൂ​ർ വീ​ണ്ടും ഭീ​തി​യി​ലാ​ണ്.