ബി​ടെ​ക് കോ​ഴ്സി​ന് അ​നു​മ​തി ല​ഭി​ച്ചു
Monday, July 13, 2020 12:22 AM IST
നേ​മം: പാ​പ്പ​നം​കോ​ട് ശ്രീ ​ചി​ത്ര തി​രു​നാ​ൾ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ പു​തി​യ ബി.​ടെ​ക് കോ​ഴ്സി​ന് അ​നു​മ​തി ല​ഭി​ച്ചു. കോ​ള​ജി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് കീ​ഴി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ണിം​ഗ് എ​ന്ന അ​തി നൂ​ത​ന കോ​ഴ്സി​നാ​ണ് എ​ഐ​സി​ടി​യു​ടേ​യും കേ​ര​ള ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടേ​യും അം​ഗീ​കാ​രം ല​ഭി​ച്ച​ത്. 60 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

റോ​ഡു​ക​ളു​ടെ
ഉ​ദ്ഘാ​ട​നം ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ ഇ​ല​ങ്കം-​കു​റി​ഞ്ചി​ല​ക്കാ​ട് റോ​ഡ്, ക​ണ്ണ​മ്പാ​റ-​വി​കെ പൊ​യ്ക റോ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ആ​സ്ഥി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 15 ല​ക്ഷം രൂ​പ​വീ​തം ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ട് റോ​ഡു​ക​ളും നി​ർ​മി​ച്ച​ത്. യോ​ഗ​ത്തി​ൽ ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ശി​വ​ദാ​സ​ൻ, പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഗീ​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​എം. റാ​സി തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.