ആ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി; ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, August 1, 2020 11:36 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.​രാ​ജ​ന്‍.​എ​ന്‍. ഖോ​ബ്ര​ഗ​ഡെ സ്വാ​ഗ​തം ആ​ശം​സി​ക്കു​ന്ന ച​ട​ങ്ങി​ല്‍ എം​പി അ​ടൂ​ര്‍ പ്ര​കാ​ശ്, എം​എ​ല്‍​എ ഡി.​കെ.​മു​ര​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും 1240000/- രൂ​പ വ​ക​യി​രു​ത്തി ഒ​രു ഡോ​ക്ട​റു​ടെ​യും, ഒ​രു ന​ഴ്സി​ന്‍റെ​യും ഒ​രു ഫാ​ർ​മ​സി​സ്റ്റി​ന്‍റെ​യും സേ​വ​നം ല​ഭ്യ​മാ​ക്കി. കൂ​ടാ​തെ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​രാ​യ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ഇ​ൻ​സു​ലി​ൻ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യും , രോ​ഗി​ക​ൾ​ക്ക് 125000/- രൂ​പ​യു​ടെ സൗ​ജ​ന്യ മ​രു​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തു​ക മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ഇ​നി മു​ത​ൽ ആ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ദി​ന​വും വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ർ​ത്തി​ക്കും.

മ​ണി​യ​ൻ കോ​ട് കോ​ള​നി​യി​ലെ കോവിഡ് ബാധിതരായ ദ​മ്പ​തി​ക​ളു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി വ​രു​ന്നു. ഇ​ത് പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ റാ​പ്പി​ഡ് ടെ​സ്റ്റി​ന് വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു. നി​ല​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റാ​യി മോ​ഹ​ൻ​ദാ​സ് എ​ൻ​ജി​നി​യ​റിം​ഗ്‌ കോ​ള​ജ് ഹോ​സ്റ്റ​ലും, കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യി ഗ​വ.​ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യും ഏ​റ്റെ​ടു​ത്ത​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.