കോ​വി​ഡ്: പോ​ലീ​സ് സ്പെ​ഷ​ൽ ഡ്രൈ​വി​ൽ 1036 പേ​ർ​ക്കെ​തി​രേ​യും 220 ക​ട​ക​ള്‍​ക്കെ​തി​രെ​യും ന​ട​പ​ടി
Saturday, August 1, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സ​മ്പ​ർ​ക്ക​വ്യാ​പ​നം ദി​നം​പ്ര​തി​വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്താ​നാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ സ്പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ (മാ​സ്ക് & സോ​ഷ്യ​ല്‍ ഡി​സ്റ്റ​ൻ​സിം​ഗ് ഡ്രൈ​വ്) 1036 പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​യും എ​സ്എ​ച്ച്ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​റ്റി​യി​ലെ ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​ന​ങ്ങ​ളും ചേ​ർ​ന്ന് പൊ​തു​സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്തി​യ​ത്. രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ​യും വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ​യു​മാ​യി​രു​ന്നു വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക ബൈ​ക്ക് പ​ട്രോ​ൾ ടീ​മു​ക​ളും മാ​സ്‌​സ് ഡ്രൈ​വി​ൽ പ​ങ്കെ​ടു​ത്തു.

മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ 662പേ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി. സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കാ​തെ കാ​ണ​പ്പെ​ട്ട 154പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച 220 ക​ട​ക​ള്‍ പൂ​ട്ടി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 39 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്തു. മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്ത 7 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും​ന​ട​പ​ടി സ്വീ​ക​രി​ച്ചു.