അ​ട​ച്ചി​ട്ട ച​ന്ത​യി​ൽ പ​ച്ച​ക്ക​റി വ്യാ​പാ​രി മ​രി​ച്ച നി​ല​യി​ൽ
Sunday, August 2, 2020 12:23 AM IST
കാ​ട്ടാ​ക്ക​ട: അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ച​ന്ത​യി​ൽ പ​ച്ച​ക്ക​റി വ്യാ​പാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റ്റി​ച്ച​ൽ ത​ച്ച​ൻ​കോ​ട് എ​രു​മ​ക്കു​ഴി വ​ലി​യ​വി​ള വീ​ട്ടി​ൽ ബി​ജു (42) വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി​യ​ത്.

ച​ന്ത​യ്ക​ത്ത് മാ​ലി​ന്യം ത​ള്ളാ​ൻ എ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഈ ​വി​വ​രം വാ​ർ​ഡ് അം​ഗം ബി​ന്ദു​വി​നെ​യും തു​ട​ർ​ന്നു പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. കാ​ട്ടാ​ക്ക​ട ച​ന്ത​യി​ലും പു​റ​ത്തും പ​ച്ച​ക്ക​റി​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ആ​ളാ​ണ് ഇ​ദ്ദേ​ഹ​മെ​ന്നു മ​റ്റു ക​ച്ച​വ​ട​ക്കാ​ർ തി​രി​ച്ച​റി​ഞ്ഞു. പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഇ​യാ​ൾ വീ​ടു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​ണ്. ഭാ​ര്യ​യും സ​ഹോ​ദ​ര​നും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ലോ​ക്ക്ഡൗ​ൺ സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ച​ന്ത ഇ​പ്പോ​ൾ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വാ​സ കേ​ന്ദ്ര​മാ​ണ്. മ​ദ്യ​പാ​ന ശീ​ല​മു​ള്ള ബി​ജു ച​ന്ത​യി​ൽ കി​ട​ന്നു​റ​ങ്ങ​വെ പാ​മ്പി​ന്‍റെ ക​ടി ഏ​റ്റി​ട്ടു​ണ്ടാ​വാം എ​ന്ന​താ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഭാ​ര്യ: ശ്രീ​ക​ല. മ​ക്ക​ൾ: ബി​ജി​ത, ബി​ഷ്ണു.