പോ​ത്ത​ൻ​കോ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ : ഒ​ന്നാംഘ​ട്ട നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല
Sunday, August 2, 2020 11:38 PM IST
പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​ന് സ​മീ​പ​ത്തെ മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി​ല്ല. 2015 മി​നി സി​വി​ൽ സ്റ്റേ​ഷ​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച് 2018 ജൂ​ണി​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി.​ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​ന്നാം ഘ​ട്ട​നി​ർ​മാ​ണം പോ​ലും പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ ക​രാ​റു​കാ​ര​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ആ​കെ 36000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം. ഒ​ന്നാം ഘ​ട്ട​ത്തി​ൽ അ​ഞ്ചു കോ​ടി രൂ​പ മു​ട​ക്കി മൂ​ന്നു നി​ല​ക​ളി​ലാ​യി 27000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ടം ആ​റു കോ​ടി രൂ​പ മു​ട​ക്കി 9000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ര​ണ്ടു നി​ല​ക​ളും കെ​ട്ടി​ട​ത്തി​ന്‍റെ മ​തി​ൽ നി​ർ​മാ​ണ​വും മ​റ്റു അ​നു​ബ​ന്ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്ത​ണ​മെ​ന്നാ​ണ് ക​രാ​ർ.

ക​രാ​റി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​വാ​നോ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​വാ​നോ ക​രാ​റു​കാ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ പോ​ത്ത​ൻ​കോ​ട്ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ട​ക​യ്ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ഒ​റ്റ കെ​ട്ടി​ട​ത്തി​നു കീ​ഴി​ൽ കൊ​ണ്ടു വ​രാ​ൻ ക​ഴി​യും.

പാ​ലോ​ട് ര​വി എം​എ​ൽ​എ ആ​യി​രി​ക്കെ​യാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി വ​സ്തു ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ കാ​ല താ​മ​സം വ​ന്നി​രു​ന്നു.

തു​ട​ർ​ന്ന വ​ന്ന ഭ​ര​ണ സ​മി​തി വ​സ്തു ഏ​റ്റെ​ടു​ത്ത് റ​വ​ന്യൂ വ​കു​പ്പി​ന് വ​സ്തു കൈ​മാ​റി നി​ർ​മാ​ണം തു​ട​ങ്ങി. അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ഒ​ന്നാം ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തെ​യു​ള്ളൂ. ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​റു കോ​ടി രൂ​പ സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​നു​വ​ദി​ച്ചു.

പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ​ഫീ​സ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, കീ​ഴ്തോ​ന്ന​യ്ക്ക​ൽ വി​ല്ലേ​ജോ​ഫീ​സ്, കെ​എ​സ്ഇ​ബി ഓ​ഫീ​സ്, ഹോ​മി​യോ ആ​ശു​പ​ത്രി എ​ന്നി​വ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കും. ഏ​റ്റ​വും താ​ഴെ​യാ​യി വാ​ഹ​ന പാ​ർ​ക്കി​ങ്ങി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.
ബാ​ക്കി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മു​ണ്ടാ​കും. മൂ​ന്നു മാ​സം കൂ​ടു​ത​ൽ സ​മ​യം ക​രാ​റു​കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ പ​റ​ഞ്ഞു.