നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചു
Sunday, August 2, 2020 11:40 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദം നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ന​ല്‍​കി.
വ​ഴു​തൂ​ര്‍ ക​ര്‍​മ്മ​ല​മാ​താ ദേ​വാ​ല​യ അം​ഗം പെ​രു​മ്പ​ഴു​തൂ​ര്‍ വ​ട​കോ​ട് സ്വ​ദേ​ശി ക്ലീ​റ്റ​സ് (71) ന്‍റെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ക​വാ​ട​ത്തി​ലാ​ണ് ഇ​ന്ന​ലെ ദ​ഹി​പ്പി​ച്ച​ത്. ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ ഇ​ന്ന​ലെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന​തു​ള്ള അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് സം​സ്കാ​ര ക​ര്‍​മ്മ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.
നെ​ഞ്ച് വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ക്ലീ​റ്റ​സ് ശ​നി​യാ​ഴ​ച പു​ല​ര്‍​ച്ചെ 1.40 നാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.