പൂ​വ​ച്ച​ലി​ലും ക​ള്ളി​ക്കാ​ട്ടും കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു
Monday, August 3, 2020 11:37 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. പൂ​വ​ച്ച​ലി​ൽ ഇ​ന്ന​ലെ 16 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കാ​ട്ടാ​ക്ക​ട​യി​ലെ ആ​മ​ച്ച​ൽ, കു​രു​തം​കോ​ട്, പ്ലാ​വൂ​ർ എ​ന്നീ വാ​ർ​ഡു​ക​ൾ ഇ​പ്പോ​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ണ്. ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് നാ​ളെ​വ​രെ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ട്ടാ​ക്ക​ട​യി​ലും സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ണി​ലേ​യ്ക്ക് പോ​കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്നു. ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ വ​ൻ തോ​തി​ൽ രോ​ഗ വ​ർ​ധ​ന വ​ന്ന​ത് അ​തി​ർ​ത്തി വ​ഴി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​ക​ള്ളി​ക്കാ​ട്ടും പ​രി​സ​ര​ത്തും നി​ര​വ​ധി പേ​ർ തൊ​ട്ട​ടു​ത്ത ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ക​ളി​യ​ൽ, കു​ല​ശേ​ഖ​രം, പേ​ച്ചി​പ്പാ​റ, ത​ക്ക​ല, പ​ത്മ​നാ​ഭ​പു​രം, മാ​ർ​ത്താ​ണ്ഡം, നാ​ഗ​ർ​കോ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​യി വ​രാ​റു​ണ്ട്. ഇ​വ​രി​ൽ നി​ന്നും രോ​ഗം പ​ക​ർ​ന്ന​താ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
കോ​വി​ഡ് രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​യ അ​തി​ർ​ത്തി സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ക​ള്ളി​ക്കാ​ട്ട് വ​ന്നു​പോ​യ​വ​രു​ടെ ക​ണ​ക്ക് പ​രി​ശോ​ധി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.