മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലെ ഐ​സി​യു​ക​ൾ പൂ​ർ​ണ​മാ​യും കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക്
Monday, August 3, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം : മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെട്ട പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കാ​ൻ മ​ൾ​ട്ടി​സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലെ ഐ​സി​യു കി​ട​ക്ക​ക​ൾ പൂ​ർ​ണ​മാ​യും മാ​റ്റി​വ​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണം പ്ര​തി​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് പൂ​ർ​ണ​മാ​യും മാ​റ്റി​വ​യ്ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റി​യ​തി​നാ​ൽ കോ​വി​ഡി​ത​ര രോ​ഗി​ക​ളും കൂ​ടു​ത​ലാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​യ്ക്ക് ഒ​ഴു​കി​യെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യം മു​ൻ​കൂ​ട്ടി ക​ണ്ട് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു മാ​ത്ര​മാ​യി മ​ൾ​ട്ടി​സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് മാ​റ്റി വ​ച്ച​ത്. അ​തേ സ​മ​യം ഈ ​ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റു പ്ര​ധാ​ന ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ലും സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലും ഒ​രു​ക്കി​യി​ട്ടു​ള്ള തീ​വ്ര​പ​രി​ച​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ർ​ഡി​യോ​ള​ജി, കാ​ർ​ഡി​യോ തൊ​റാ​സി​ക്, ജ​ന​റ​ൽ സ​ർ​ജ​റി, ന്യൂ​റോ സ​ർ​ജ​റി ഐ​സി​യു​ക​ൾ ഉ​ൾ​പ്പെ​ടെ 104 ഐ​സി​യു ബെ​ഡു​ക​ളാ​ണ് ബ​ദ​ൽ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി വ​യ്ക്കു​ന്ന​ത്. കെ​എ​ച്ച്ആ​ർ​ഡ​ബ്ലി​യു എ​സ് പേ​വാ​ർ​ഡി​ലെ 120 ഐ​സൊ​ലേ​ഷ​ൻ മു​റി​ക​ളും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള​താ​ണ്. ഇ​തോ​ടൊ​പ്പം നാ​ലു വാ​ർ​ഡു​ക​ൾ കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രു​ടെ ചി​കി​ത്സ​യ്ക്ക് ഒ​ന്നും ര​ണ്ടും വാ​ർ​ഡു​ക​ളെ​യും കൂ​ടാ​തെ ജീ​റി​യാ​ട്രി​ക് വാ​ർ​ഡ്, സി​വി​യ​ർ അ​ക്യൂ​ട്ട് റെ​സ്പി​റേ​റ്റ​റി ( സാ​രി വാ​ർ​ഡ്) വാ​ർ​ഡ് എ​ന്നി​വ​യു​മു​ണ്ട്.