മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ പേ​രി​ൽ കോ​ട​തി​യി​ൽ വ്യാ​ജ ഹ​ർ​ജി
Tuesday, August 4, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ വ്യ​ക്തി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ് .ഡി​വൈ​എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.
​ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി (റൂ​റ​ൽ) അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി രാ​ജേ​ഷാ​ണ് ക​മ്മീ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ​നാ​യി ച​മ​ഞ്ഞ് കാ​ട്ടാ​ക്ക​ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.
പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി​യും അം​ഗ​പ​രി​മി​ത​നു​മാ​യ ആ​ർ. ജ​യ​പ്ര​കാ​ശും രാ​ജേ​ഷും ത​മ്മി​ൽ ഒ​രു സി​വി​ൽ കേ​സ് കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ നി​ല​വി​ലു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് രാ​ജേ​ഷ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു . മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ജേ​ഷ് മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കൗ​ൺ​സി​ൽ എ​ന്ന സം​ഘ​ട​ന​യു​ടെ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ണെ​ന്നു പ​റ​യു​ന്നു. ക​മ്മീ​ഷ​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ച​ത് വ​ക്കീ​ൽ ഓ​ഫീ​സി​ൽ സം​ഭ​വി​ച്ച പി​ഴ​വാ​ണെ​ന്നു ഇ​യാ​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
എ​ന്നാ​ൽ ക​മ്മീ​ഷ​ന്‍റെ പേ​ര് ഇ​യാ​ൾ സ്ഥി​ര​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​റു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ മു​മ്പും ഉ​ണ്ടാ​യി​ട്ടു​ള്ള​തി​നാ​ൽ നി​സാ​ര​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.