വീ​ട്ടു​മു​റ്റ​ത്തൊ​രു സു​ഭി​ക്ഷ​ത്തോ​ട്ടം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, August 5, 2020 11:28 PM IST
നെ​ടു​മ​ങ്ങാ​ട് : ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ൽ ല​ക്ഷ്യ​മി​ട്ട് ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച വീ​ട്ടു​മു​റ്റ​ത്ത് കു​ഞ്ഞു സു​ഭി​ക്ഷ​ത്തോ​ട്ടം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യി​ലൂ​ടെ 5,000 വീ​ട്ടു​മു​റ്റ സു​ഭി​ക്ഷ തോ​ട്ട​ങ്ങ​ൾ നി​ർ​മി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ആ​നാ​ട് പ​ഞ്ചാ​യ​ത്തും ആ​നാ​ട് കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ര്യ​നാ​ട് വാ​ർ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വാ​ർ​ഡ് മെ​മ്പ​ർ ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഴ, മ​ര​ച്ചീ​നി, പൈ​നാ​പ്പി​ൾ, മ​ധു​ര​ക്കി​ഴ​ങ്ങ്, കു​രു​മു​ള​ക് തൈ​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പു​ത്തൊ​ഴി​ലാ​ളി​ക​ൾ വീ​ടു​ക​ളി​ലെ​ത്തി തൈ​ക​ൾ ന​ട്ടു​ന​ൽ​കും.