നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നും പു​ക ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Wednesday, August 5, 2020 11:28 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ആ​ശു​പ​ത്രി​യു​ടെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ നി​ന്നു പു​ക ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നു​മാ​ണ് പു​ക ഉ​യ​ർ​ന്ന​ത്.​വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ പ​രി​സ​ര​ത്തി​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​നം തു​റ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

തു​ട​ർ​ന്ന് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​യ ശേ​ഷം ബോ​ണ​റ്റ് ബൗ​ഡ​ൺ ഉ​പ​യോ​ഗി​ച്ചു തു​റ​ന്നു. പു​ക കെ​ടു​ത്തി​യ ശേ​ഷം ബാ​റ്റ​റി ബ​ന്ധം വി​ശ്ചേ​ദി​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്കി.

ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.