ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭയിൽ ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ്
Wednesday, August 5, 2020 11:30 PM IST
ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ ഒ​ന്പ​താം വാ​ർ​ഡി​ൽ ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​വ​ന​വ​ഞ്ചേ​രി ഗ്രാ​മം സ്വ​ദേ​ശി​ക്കും മ​ക​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​തീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഇ​വ​ർ ചി​കി​ത്സ തേ​ടി​യി​രു​ന്നു. സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വ​രു​ടെ ശ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ആ​റ്റി​ങ്ങ​ലി​ൽ ഒ​രു ബ്യൂ​ട്ടി​പാ​ർ​ല​ർ സ്വ​ന്ത​മാ​യി ന​ട​ത്തു​ന്ന​വ​രാ​ണ് ഇ​വ​രെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​യെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. മ​നോ​ജ് പ​റ​ഞ്ഞു.
പ​ക്ഷേ മാ​സ​ങ്ങ​ളാ​യി ഇ​വ​ർ സ്ഥാ​പ​നം തു​റ​ക്കു​ക​യൊ ബ്യൂ​ട്ടീ​ഷ​ൻ സം​ബ​ന്ധ​മാ​യ ജോ​ലി​യൊ ചെ​യ്തി​ട്ടി​ല്ല. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ഇ​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ശേ​ഖ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഗ്രാ​മ​ത്ത് മു​ക്കി​ലെ റേ​ഷ​ൻ​ക​ട​യി​ലും പ​ച്ച​ക്ക​റി ക​ട​യി​ലും, മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലും പോ​യി​രു​ന്നു. നാ​ട്ടു​കാ​ർ ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നും, ഇ​വ​രു​ടെ രോ​ഗ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.