ബൈ​ക്കു​ക​ൾ കൂ​ട്ടി ഇ​ടി​ച്ച് യു​വാ​വ് മ​രിച്ചു
Thursday, August 6, 2020 11:25 PM IST
നെ​ടു​മ​ങ്ങാ​ട്: ബൈ​ക്കു​ക​ൾ കൂ​ട്ടി ഇ​ടി​ച്ചു ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ ആ​നാ​ട് മൂ​ഴി പ​ഴ​യ കു​ന്നു​കി​ട​ങ്ങ് സൂ​ര്യ നി​വാ​സി​ൽ ഷി​ബു -സൂ​ര്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷി​ബി​ൻ (22) മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഏ​ഴ​ര​ക്ക് ക​ര​കു​ളം ക​ലാ ഗ്രാ​മ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി​ക്ക് പോ​യ​തി​നു ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഷി​ബി​ന്‍റെ ബൈ​ക്ക് എ​തി​ർ ദി​ശ​യി​ൽ വ​ന്ന മ​റ്റൊ​രു ബൈ​ക്കു​മാ​യി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ചു വീ​ണു ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ ഷി​ബി​നെ അ​രു​വി​ക്ക​ര പോ​ലീ​സ് എ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​തി​രെ വ​ന്ന ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​ക്ക​ൾ​ക്കും അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക് പ​റ്റി. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.