ഗ്യാ​സ് ഏ​ജ​ൻ​സി​ൽ ആ​ൾ​ക്കൂട്ടം: ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
Thursday, August 6, 2020 11:47 PM IST
നെ​ടു​മ​ങ്ങാ​ട്: കോ​വി​ഡ് പ​ട​രാ​തി​രി​ക്കാ​ൻ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യും പോ​ലീ​സും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടും ഇ​ത് ലം​ഘി​ക്കു​ന്ന​താ​യി പ​രാ​തി. നെ​ടു​മ​ങ്ങാ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്യാ​സ് ഏ​ജ​ൻ​സി​ൽ ആ​ളു​ക​ൾ​കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നോ , സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​നോ ഗ്യാ​സ് ഏ​ജ​ൻ​സി യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. മൊ​ബൈ​ൽ ഫോ​ണി​ൽ സി​ലി​ണ്ട​ർ ബു​ക്ക് ചെ​യ്യാ​ൻ സാ​ങ്കേ​തി​ക ത​ട​സം ഉ​ണ്ടാ​യ​പ്പോ​ൾ സി​ലി​ണ്ട​ർ ബു​ക്ക് ചെ​യ്യാ​ൻ ഓ​ഫീ​സി​ൽ ഉ​പയോ​ക്താ​ക്ക​ൾ എ​ത്തി​യ​താ​ണെ​ന്ന് ഒാ​ഫീ​സി​ൽ വ​ന്ന​വ​ർ പ​റ​ഞ്ഞു.
​ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​ലേ​റെ​യാ​യി വീ​ടു​ക​ളി​ൽ വാ​ഹ​ന​ത്തി​ൽ ഗ്യാ​സ് എ​ത്തി​ക്കാ​ൻ ഏ​ജ​ൻ​സി ത​യാ​റാ​കു​ന്നി​ല്ലാ​യെ​ന്നു പ​രാ​തി ഉ​ണ്ട്.