പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലും
Saturday, August 8, 2020 11:20 PM IST
വെ​ഞ്ഞാ​റ​മൂ​ട് : പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ തീ​രു​മാ​നി​ച്ചു.
അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് പ​ന്നി​ക​ളെ കൊ​ല്ലാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ലൈ​സ​ൻ​സ് ഉ​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ച്ച് പ​ന്നി​ക​ളെ കൊ​ല്ലാ​മെ​ന്ന് പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഡി .​കെ. മു​ര​ളി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്.
യോ​ഗ​ത്തി​ൽ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​ർ ,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്അ​സീ​ന ബീ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, കൃ​ഷി ഓ​ഫീ​സ​ർ യ​മു​ന, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജീ​വ, തു​ട​ങ്ങി​യ​വ​രും ജ​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.