ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ള്ള് ഷാ​പ്പ്: ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു
Saturday, August 8, 2020 11:37 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വ​യ്യേ​റ്റ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ള്ള് ഷാ​പ്പ് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​നും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വ​യ്യേ​റ്റ് ജ​യ​ശ്രീ മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന യോ​ഗം നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നു എ​സ്.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല​യി​ൽ ക​ള്ള് ഷാ​പ്പ് സ്ഥാ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നൊ​പ്പം പ്ര​ദേ​ശ​ത്തെ പൊ​തു പു​രോ​ഗ​തി​ക്കും ക്ഷേ​മ​ത്തി​നും വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി ഏ​റ്റെ​ടു​ക്കാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ബി​നു എ​സ്.​നാ​യ​ർ (ചെ​യ​ർ​മാ​ൻ), രാ​ജേ​ന്ദ്ര​ൻ നാ​യ​ർ (ക​ൺ​വീ​ന​ർ), ബാ​ബു മാ​ണി​ക്ക​മം​ഗ​ലം, ദി​ലീ​പ് കു​മാ​ർ , സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ , ജ​യ​ച​ന്ദ്ര​ൻ (ര​ക്ഷാ​ധി​കാ​രി​ക​ൾ ) സു​ധാ​ക​ര​ൻ ക​ട്ട​യ്ക്കാ​ൽ , ഭു​വ​ന​ച​ന്ദ്ര​ൻ (വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ) ഭ​ഗ​വ​തി​കോ​ണം ര​വി , മു​ര​ളീ​ധ​ര​ൻ , ശാ​ന്ത​കു​മാ​രി , സ​ന്ധ്യ, സീ​ന​ത്ത് (ജോ: ​ക​ൺ​വീ​ന​ർ​മാ​ർ ) അ​ഡ്വ. വി.​ശ്രീ​ക​ല (ലീ​ഗ​ൽ അ​ഡ്വൈ​സ​ർ ) എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.