മ​ന്ത്രി കെ.​ടി ജ​ലീ​ലി​ന്‍റെ രാ​ജി: ആ​ർ​വൈ​എ​ഫ് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Wednesday, September 16, 2020 11:02 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് വി​ഷ​യ​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ​വൈ​എ​ഫ് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​രാ​ണി ഷി​ബു മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ടി ജ​ലീ​ലി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മ​റി​യാ​തെ ജ​ലീ​ലി​നെ ന്യാ​യീ​ക​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ അ​പ​ശ​കു​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. നേ​രാ​വ​ണ്ണം ഭ​രി​ക്കാ​ന​റി​യാ​തെ അ​ധി​കാ​ര​ത്തി​ൽ ക​ടി​ച്ചു തൂ​ങ്ങു​ന്ന മ​ന്ത്രി​മാ​രും മു​ഖ്യ​മ​ന്ത്രി​യും കേ​ര​ള​ത്തെ ത​ക​ർ​ത്തു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ർ​വൈ​എ​ഫ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​ജ​യ​കു​മാ​ർ, കെ.​എ​സ്. സ​ന​ൽ​കു​മാ​ർ, എം.​പോ​ൾ, ക​രി​ക്ക​കം സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ടി. ​സ​നി​ൽ​കു​മാ​ർ, കെ.​എ​സ്.​അ​ജേ​ഷ്, രാ​ജു രാ​ജ്, ശി​വ​പ്ര​സാ​ദ്, സു​നീ​ർ, അ​സീം, സു​മേ​ഷ്, അ​ഷ്ക​ർ,സു​നി മ​ഞ്ഞ​മ​ല, റോ​മി രാ​ജ്, നി​ഷാ​ദ് ഹ​നീ​ഫ, ജ​ഗ​ദീ​ഷ്, അ​ഭി​ലാ​ഷ്, പ്ര​ശാ​ന്ത്, സു​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.