പോ​ത്ത​ന്‍​കോ​ട് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു
Friday, September 18, 2020 12:43 AM IST
പോ​ത്ത​ന്‍​കോ​ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ദേ​ശീ​യ ആ​യു​ഷ് മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം സി. ​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നു 15 ല​ക്ഷ​വും ആ​യു​ഷ് മി​ഷ​ന്‍റെ 15 ല​ക്ഷ​വും ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, മൂ​ന്നു തെ​റാ​പ്പി​സ്റ്റു​ക​ള്‍, ഫ​ര്‍​മ​സി​സ്റ്റ്, അ​റ്റ​ന്‍​ഡ​ര്‍, സ്വീ​പ്പ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​നം ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​ണ്. കി​ട​ത്തി ചി​കി​ത്സ​യ്ക്കാ​യി 10 ബെ​ഡു​ക​ളു​മു​ണ്ട്. ഒ​രു ഡോ​ക്ട​റും ര​ണ്ട് ന​ഴ്സു​മാ​രു​മു​ണ്ടാ​കും. രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ര​ണ്ടു​വ​രെ ഒ​പി പ്ര​വ​ര്‍​ത്തി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ.​എ​സ്.​എം. റാ​സി, വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി.​സ​ന്ധ്യ, വാ​മ​ന​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​കെ. ലെ​നി​ൻ, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കാ​ക്ക​ക്കു​ന്ന് മോ​ഹ​ന​ൻ, വാ​മ​ന​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​ൺ​വീ​ന​ർ വി.​എ​സ് അ​ശോ​ക്, കെ.​വി.​അ​ശോ​ക​ൻ, എ​ൻ.​ഒ. സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.