വൈ​റ്റ് ബോ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, September 18, 2020 12:43 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളു​ക​ളി​ലെ 52ക്ലാ​സ് റൂ​മു​ക​ൾ​ക്ക് ആധുനിക വൈ​റ്റ് ബോ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019- 20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾപ്പെ​ടു​ത്തി​യാ​ണ് വൈ​റ്റ് ബോ​ർ​ഡു​ക​ൾ വാ​ങ്ങി ന​ൽ​കി​യ​ത്. കൊ​ല്ല ഗ​വ. എ​ൽ​പി​എ​സി​ന് പ​ത്ത് വൈ​റ്റ് ബോ​ർ​ഡു​ക​ൾ ന​ൽ​കി പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചു​ള്ളി​മാ​നൂ​ർ അ​ക്ബ​ർ ഷാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റാം​പ​ള്ളി വി​ജ​യ​രാ​ജ്, രാ​മ​പു​രം യു​പി​എ​സ് ഹെ​ഡ്മാ​സ്റ്റ​ർ ജ​യ​ച​ന്ദ്ര​ൻ, കൊ​ല്ല എ​ൽ​പി​എ​സ് ഹെ​ഡ് മി​സ്ട്ര​സ് സി​ന്ധു, എ​സ്എ​ച്ച് യു​പി​എ​സ് ഹെ​ഡ് മാ​സ്റ്റ​ർ ലോ​റ​ൻ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.