ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ക​സ്റ്റ​ഡി​യി​ലു​ള്ള മുഖ്യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി
Friday, September 18, 2020 12:46 AM IST
വെ​ഞ്ഞാ​റ​മൂ​ട് : തേ​മ്പാ​മൂ​ട്ടി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ഹ​ക്ക് മു​ഹ​മ്മ​ദി​നേ​യും മി​ഥി​ലാ​ജി​നേ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള മു​ഖ്യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത മു​ഖ്യ​പ്ര​തി​യാ​യ മ​ദ​പു​രം​ഉ​ണ്ണി, അ​ൻ​സ​ർ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി മ​ദ​പു​രം ഉ​ണ്ണി​യെ കൊ​ല​പാ​ത​കം ന​ട​ന്ന തേ​മ്പാ​മൂ​ട് ജം​ഗ്ഷ​ൻ, മു​ത്തി​ക്കാ​വ് ഫാം ​ഹൗ​സ്, മ​രു​തും​മൂ​ട്, മ​ദ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ണ്ടും കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യു​ധ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ളി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളെ ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഇ​നി ന​ട​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.