ര​ണ്ട് അത്യാഹിത വിഭാഗങ്ങൾ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്
Friday, September 18, 2020 11:03 PM IST
മെ​ഡി​ക്ക​ല്‍ കോ​ള​ജ് : സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​യും ആ​ര്‍​സി​സി​യി​ലെ​യും ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ര​ണ്ട് അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ള്‍ ഇ​ന്ന് നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. ര​ണ്ട് അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളു​ടേ​യും ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10 നും ​ആ​ര്‍​സി​സി​യി​ലേ​ത് വൈ​കു​ന്നേ​രം 3.30നും ​ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും.​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. 33 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ ആ​ൻ​ഡ് ട്രോ​മ കെ​യ​ര്‍ സം​വി​ധാ​ന​ത്തോ​ടു കൂ​ടി​യ നൂ​ത​ന അ​ത്യാ​ഹി​ത വി​ഭാ​ഗം സ​ജീ​ക​രി​ച്ച​ത്.
പൂ​ന്തോ​ട്ടം, ഗ​താ​ഗ​ത ത​ട​മി​ല്ലാ​തെ എ​ത്താ​ന്‍ പു​തി​യ റോ​ഡ്, അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ ട്ര​യാ​ജ് സം​വി​ധാ​നം, എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗം, അ​ത്യാ​ധു​നി​ക ട്രോ​മ കെ​യ​ര്‍ സെ​ന്‍റ​ര്‍, കാ​ര്‍​ഡി​യോ​ള​ജി സെ​ന്‍റ​ര്‍, സ്ട്രോ​ക്ക് സെ​ന്‍റ​ര്‍, മാ​സ് കാ​ഷ്വാ​ലി​റ്റി ആ​ൻ​ഡ് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ്, പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ള്‍, ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ള്‍, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍, ഗ്രീ​ന്‍ സോ​ണ്‍ ഓ​ബ്സ​ര്‍​വേ​ഷ​ന്‍ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നോ​ട് അ​നു​ബ​ന്ധ​മാ​യി സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളോ​ടു കൂ​ടി​യ അ​ഞ്ച് ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ള്‍, ര​ണ്ട് ഐ​സി​യു​ക​ള്‍, 21 വെ​ന്‍റി​ലേ​റ്റേ​റു​ക​ള്‍ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​റ്റ് സ്പെ​ഷാ​ലി​റ്റി, സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി സൗ​ക​ര്യ​ങ്ങ​ളും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ഓ​ണ്‍ കോ​ളിം​ഗ് ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ലും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്

ഒ​രു കോ​ടി​യി​ല്‍​പ​രം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​ര്‍​സി​സി​യി​ല്‍ നൂ​ത​ന കാ​ഷ്വാ​ലി​റ്റി സ​ര്‍​വീ​സ് കേ​ന്ദ്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി ഒ​രേ​സ​മ​യം 10 രോ​ഗി​ക​ള്‍​ക്ക് ഈ ​കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗ​ത്തി​ല്‍ തീ​വ്ര​പ​രി​ച​ര​ണം ന​ല്‍​കാ​ന്‍ ക​ഴി​യും.​രോ​ഗ തീ​വ്ര​ത​യ​നു​സ​രി​ച്ച് രോ​ഗി​ക​ള്‍​ക്ക് സേ​വ​നം ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന ട്ര​യാ​ജ് സം​വി​ധാ​നം, വി​വി​ധ രീ​തി​ക​ളി​ല്‍ രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ന്‍ ക​ഴി​യു​ന്ന പ്ര​ത്യേ​ക​ത​രം കി​ട​ക്ക​ക​ള്‍ , ഓ​രോ കി​ട​ക്ക​യോ​ടും അ​നു​ബ​ന്ധി​ച്ച് ജീ​വ​ന്‍ ര​ക്ഷ​യ്ക്കും നി​രീ​ക്ഷ​ണ​ത്തി​നു​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍, കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക കാ​ത്തി​രു​പ്പ് സ്ഥ​ലം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.