ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലെ 25 ജീവ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു
Saturday, September 19, 2020 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ 25 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 23 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ച്ച​തി​നെ തു​ട​ർ​ന്ന് 300 ജീ​വ​ന​ക്കാ​ർ​ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 25 പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ന്യൂ​റോ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യ്ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.