സൂ​പ്പ​ര്‍മാ​ര്‍​ക്കറ്റി​ല്‍ തീ​പി​ടി​ത്തം: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Saturday, September 19, 2020 11:27 PM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്ന സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.​വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ല്‍ മ​ണ​ലി​മു​ക്ക് സ്വ​ദേ​ശി നാ​സ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ള​യി​ല്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് തീ​പി​ടി​ച്ച​ത്.

ക​ട​ക്കു​ള്ളി​ല്‍ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് അ​ടു​ത്തു​ള്ള ക​ച്ച​വട​ക്കാ​ര്‍ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ലും അ​ഗ്നി​ശ​മ​ന സേ​ന​യി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ട​ഞ്ഞു​കി​ടന്ന ക​ട​യു​ടെ പൂ​ട്ടു​ക​ള്‍ പൊ​ളി​ച്ചു​വെ​ങ്കി​ലും പു​ക​യും, പെ​ര്‍​ഫ്യൂം കു​പ്പി​ക​ളു​ടെ പൊ​ട്ടി​ത്തെ​റി​യും കാ​ര​ണം ആ​ദ്യ ഘ​ട്ട​ത്തി​ല്‍ അ​ക​ത്ത് ക​ട​ക്കാ​നാ​യി​ല്ല.

പി​ന്നീ​ട് മ​റ്റൊ​രു വ​ശ​ത്തെ ഷ​ട്ട​ര്‍ തു​റ​ക്കു​ക​യും പു​ക പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്ത​തി​നു​ശേ​ഷം ശേ​ഷം ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളും മാ​സ്ക്കു​ക​ളും ധ​രി​ച്ച് അ​ക​ത്ത് ക​ട​ന്നാ​ണ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്ക്യൂ​ട്ടാ​ണ് അ​ഗ്നി ബാ​ധ​ക്ക് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ന​സീ​ര്‍, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ നി​സാ​റു​ദ്ദീ​ന്‍ , സേ​നാം​ഗ​ങ്ങ​ളാ​യ ബി​നു​കു​മാ​ര്‍, അ​ജീ​ഷ് കു​മാ​ര്‍, ലി​നു, ര​ഞ്ജി​ത്, ഹോം ​ഗാ​ര്‍​ഡ് ര​ജി​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.