ഗു​രു​ദേ​വ സ​മാ​ധി ദി​നാ​ച​ര​ണം
Monday, September 21, 2020 12:00 AM IST
വെ​ഞ്ഞാ​റ​മൂ​ട് : എ​സ്എ​ൻ​ഡി​പി യോ​ഗം വാ​മ​ന​പു​രം യൂ​ണി​യ​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ യൂ​ണി​യ​ൻ പ​രി​ധി​യി​ലു​ള്ള ശാ​ഖാ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച് ഗു​രു​ദേ​വ മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പാ​ങ്ങോ​ട് വി. ​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി അ​ഡ്വ. വേ​ണു കാ​ര​ണ​വ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

യൂ​ണി​യ​ൻ പ​രി​ധി​യി​ലെ ശാ​ഖാ കേ​ന്ദ്ര​ങ്ങ​ളും ഗു​രു​ദേ​വ​ക്ഷേ​ത്ര​ങ്ങ​ളും ഗ​രു​മ​ന്ദി​ര​ങ്ങ​ളും ശ്രീ​നാ​രാ​യ​ണീ​യ ഭ​വ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ക്കു​റി സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ക്കു​ക. ആ​ളു​ക​ൾ കൂ​ട്ടം ചേ​രു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണ​ത്തി​ൽ പ്രാ​ർ​ഥ​ന​ക​ളും ഉ​പ​വാ​സ​വും ക​ഴി​വ​തും അ​വ​ര​വ​രു​ടെ ഭ​വ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്ത​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.