സേ​വ​ന​വാ​രം ന​ട​ത്തി
Monday, September 21, 2020 12:00 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ൻ​മ​ദി​നം സേ​വ​ന​വാ​ര​മാ​യി ആ​ഘോ​ഷി​ച്ച് ബി​ജെ​പി. സേ​വ സ​പ്താ​ഹ് എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഒ​ബി​സി മോ​ർ​ച്ച മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട്, കോ​ടു​കു​ന്നം, ആ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ വൃ​ക്ഷ തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ചു. വാ​മ​ന​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ ആ​ദ​രി​ച്ചു.

വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​സ്.​ആ​ർ.​ര​ജി​കു​മാ​ർ , മു​ര​ളി​കൃ​ഷ്ണ​ൻ , വെ​മ്പാ​യം ദാ​സ് , ശ​ശി​ധ​ര​ൻ നാ​യ​ർ ,രാ​ജേ​ഷ്, പ്രി​ജു, രാ​ജ്കു​മാ​ർ ,ബാ​ബു​രാ​ജ്, ര​തി​കു​മാ​ർ , സ​ന്തോ​ഷ്, വാ​മ​ന​പു​രം രാ​ധാ​കൃ​ഷ്ണ​ൻ , സ​തീ​ഷ് ,ജ​യ​കു​മാ​ർ, പ്ര​ദീ​ഷ് , വി​വേ​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.