സ്വ​ന്ത​മാ​യി കെ​ട്ടി​ടം കാ​ത്ത് മാ​റ​ന​ല്ലൂ​ർ കെ​എ​സ്ഇ​ബി സെ​ക്‌ഷൻ ഓ​ഫീ​സ്
Monday, September 21, 2020 12:01 AM IST
കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​ർ കെ​എ​സ്ഇ​ബി സെ​ക്‌ഷൻ ഓ​ഫീ​സി​ന് സ്ഥി​രം മ​ന്ദി​രം കി​ട്ടു​മോ​യെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ. ക​ഴി​ഞ്ഞ 23 വ​ർ​ഷ​മാ​യി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് കെ​എ​സ്ഇ​ബി സെ​ക്‌ഷൻ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി.​കാ​ർ​ത്തി​കേ​യ​ൻ വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് മാ​റ​ന​ല്ലൂ​രി​ൽ കെ​എ​സ്ഇ​ബി സെ​ക്‌ഷൻ ഓ​ഫീ​സ് അ​നു​വ​ദി​ച്ച​ത്. ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ഒ​രു വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ, ര​ണ്ട​ര​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ സൗ​ക​ര്യ​ങ്ങ​ൾ തീ​രെ കു​റ​വെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വാ​ട​ക​ക്കെ​ട്ടി​ടം ഒ​ഴി​യാ​ൻ ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​റ​ന​ല്ലൂ​രി​ലെ ത​ന്നെ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു മാ​റി. എ​ന്നാ​ൽ ഒ​രു കെ​ട്ടി​ട​ത്തി​ൽ​നി​ന്നു മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്കു ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​റ്റു​മ്പോ​ൾ അ​റി​യി​പ്പൊ​ന്നും ന​ൽ​കാ​റി​ല്ലെ​ന്നാ​ണ് പ​രാ​തിയുണ്ട്.

മാ​റ​ന​ല്ലൂ​ർ-​ഊ​രൂ​ട്ട​മ്പ​ലം റോ​ഡി​ൽ വെ​ള്ളൂ​ർ​ക്കോ​ണം ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലെ പ്ര​വ​ർ​ത്ത​ന​മാ​ണ് കു​റ​ച്ചു​നാ​ളെ​ങ്കി​ലും നീ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ ഓ​ഫീ​സ് വെ​ള്ളൂ​ർ​ക്കോ​ണ​ത്തേ​ക്കു മാ​റ്റി​യ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ർ​ത്തി​യി​രു​ന്നു.
മാ​റ​ന​ല്ലൂ​ർ ക​വ​ല​യ്ക്കും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് യാ​ത്രാ​സൗ​ക​ര്യം ല​ഭ്യ​മാ​ണ്.​എ​ന്നാ​ൽ വെ​ള്ളൂ​ർ​ക്കോ​ണം ഭാ​ഗ​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​മ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തേ​ണ്ട ഉ​പ​ഭോ​ക്താ​ക്ക​ൾ ഒ​ന്ന​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് വ​രു​ന്ന വി​ഴി​ഞ്ഞം, തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി​യെ​യാ​ണ് ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ത്.

കെ​എ​സ്ഇ​ബി ഓ​ഫീ​സ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ വീ​ട്ടു​കാ​രും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു.

ത​ർ​ക്ക​ത്തി​നു​ള്ള പ​രി​ഹാ​രം കാ​ണാ​ൻ പോ​ലീ​സി​ന് ഇ​ട​പെ​ടേ​ണ്ടി വ​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. മാ​റ​ന​ല്ലൂ​ർ ക​വ​ല​യ്ക്കു സ​മീ​പം​ത​ന്നെ പ​ഞ്ചാ​യ​ത്തു​വ​ക സ്ഥ​ലം നി​ല​വി​ലു​ണ്ട്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന സ്ഥ​ലം കെ​എ​സ്ഇ​ബി​ക്കു വി​ട്ടു​കൊ​ടു​ത്ത് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സി​ന്‍റെ സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ശ്ര​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.